പീപ്പിള്‍സ് ഫൗണ്ടേഷന്‍ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം മെയ് 11 ന്

പീപ്പിള്‍സ് ഫൗണ്ടേഷന്‍ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം മെയ് 11 ന്

മലപ്പുറം: യുവ ശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം എന്ന ക്യാപ്ഷനില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 11 ശനിയാഴ്ച മലപ്പുറത്ത് വെച്ച് നടക്കും. മലപ്പുറം മലബാര്‍ ഹസ്സില്‍ വെച്ച് നടക്കുന്ന പ്രോഗ്രാമില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷുഹൈബ് സി ടി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ എ ബി മൊയ്തീന്‍ കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. നേതൃ പാടവം, ഉന്നതവിദ്യാഭ്യാസം, സംരംഭകത്വ വികസനം, സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ജലാല്‍ അഹമ്മദ്, കെ പി ലുഖ്മാന്‍, ഡോ വി എം നിഷാദ്, അനീസ് പി കെ,ഷെബിന്‍ വി ഉസ്മാന്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ പ്രദേശങ്ങളില്‍ യൂത്ത്
എംപവര്‍മെന്റ് പ്രോഗ്രാമുമായി സഹകരിക്കാന്‍ താല്പര്യമുള്ള എന്‍.ജി.ഒ കള്‍, മഹല്ലുകള്‍, പ്രാദേശിക ക്ലബുകള്‍, യുവജന കൂട്ടായ്മകള്‍ എന്നിവക്ക് ഫൗണ്ടേഷനെ സമീപിക്കാവുന്നതാണ്. ഫോണ്‍ : 7736501088.

 

 

 

പീപ്പിള്‍സ് ഫൗണ്ടേഷന്‍ യൂത്ത് എംപവര്‍മെന്റ്
പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം മെയ് 11 ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *