തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം 16 -ന് തുടങ്ങും. അവസാനതീയതി മേയ് 25. മൂന്നു മുഖ്യഘട്ട അലോട്‌മെന്റുകള്‍ക്കുശേഷം ജൂണ്‍ 24-ന് ക്ലാസുകള്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം ക്ലാസ് ആരംഭിച്ചത് ജൂലായ് അഞ്ചിനായിരുന്നു. സപ്ലിമെന്ററി അലോട്‌മെന്റുകളും പൂര്‍ത്തിയാക്കി ജൂലായ് 31-ന് പ്രവേശനനടപടികള്‍ അവസാനിപ്പിക്കും.
അഡ്മിഷന്‍ ഷെഡ്യൂള്‍
ട്രയല്‍ അലോട്മെന്റ്: മേയ് 29
ആദ്യ അലോട്മെന്റ്: ജൂണ്‍ അഞ്ച്
രണ്ടാം അലോട്മെന്റ്: ജൂണ്‍ 12
മൂന്നാം അലോട്മെന്റ്: ജൂണ്‍ 19
മാറ്റങ്ങള്‍
വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വന്നാല്‍ അക്കാദമിക മെറിറ്റിന് മുന്‍തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ 14 മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷംമുതല്‍ ഏകജാലകസംവിധാനത്തിലൂടെ ആയിരിക്കും. ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് പ്രവേശനം സാധ്യമാക്കും.
മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം