പാലക്കാട്: ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി.
മുകേഷ് എന്ന ചെറുപ്പക്കാരന്റെ മാധ്യമ പ്രവര്‍ത്തനം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ മാത്രം ഒതുങ്ങിയതായിരുന്നില്ലെന്നും എല്ലാവരാലും അവഗണിക്കപ്പെട്ട ചെറു ജീവിതങ്ങളുടെ വലിയ സങ്കടങ്ങള്‍ ജന സന്നിധിയിലെത്തിക്കാന്‍ ‘അതിജീവനം’ എന്ന മാതൃഭൂമിയുടെ ഓണ്‍ലൈന്‍ കോളത്തിലൂടെ എപ്പോഴും ശ്രമിച്ചിരുന്നുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
ജോലിയ്ക്കിടെ ജീവന്‍ നഷ്ടമായ ചെറുപ്പക്കാരന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും സതീശന്‍ പറഞ്ഞു.