തിരുവനന്തപുരം:കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യും.പരാതിക്കാരനായ യദുവിന്റെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷമാവും ചോദ്യം ചെയ്യലിലേക്ക് കടക്കുക.
ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതിരുന്ന പൊലീസിന്റെ തീരുമാനം പല ഭാഗങ്ങളില്‍ നിന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നു . ഒടുവില്‍ മേയര്‍എം.എല്‍.എ ദമ്പതിമാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആദ്യ പരാതിയില്‍ തന്നെ കേസെടുത്തിരുന്നെങ്കില്‍ നിസാരവകുപ്പുകള്‍ ചുമത്തി വിഷയം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം കേസെടുക്കേണ്ടിവന്നതോടെ കോടതിയില്‍ യദു ഉന്നയിച്ച ആരോപണങ്ങള്‍ അനുസരിച്ച് ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തേണ്ടിവന്നു. കടുത്ത പരാമര്‍ശങ്ങളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി. സച്ചിന്‍ദേവ് എം.എല്‍.എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും പ്രതികളായ ആര്യയും സച്ചിനും മെമ്മറി കാര്‍ഡ് തട്ടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നതുമാണ് കടുത്ത പരാമര്‍ശങ്ങള്‍.
മേയര്‍ക്കും എംഎല്‍എയ്ക്കു മെതിരെ ജാമ്യമില്ലാക്കുറ്റം