‘എസ്.കെ.ആശുപത്രിയിലാണ്’ ചെറുകഥാ  സമാഹാരവുമായി ഉസ്മാന്‍ ഒഞ്ചിയം ഒരിയാന

‘എസ്.കെ.ആശുപത്രിയിലാണ്’ ചെറുകഥാ  സമാഹാരവുമായി ഉസ്മാന്‍ ഒഞ്ചിയം ഒരിയാന

               നീണ്ട നാലര പതിറ്റാണ്ട് കാലത്തോളമായി എഴുത്തിന്റെ വീഥിയിലെ നിറസാന്നിധ്യമായ ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച ‘എസ്.കെ ആശുപത്രിയിലാണ്’ (ചെറുകഥാ സമാഹാരം) മെയ് രണ്ടാംവാരം വടകരയില്‍വെച്ച് പ്രകാശനം ചെയ്യും. പ്രവാസ ജീവിത കാലത്ത് തന്നെ എഴുത്ത് ജീവിതമാക്കിയ ഇദ്ദേഹത്തിന്റെ രചനകള്‍ ചന്ദ്രിക, ജനയുഗം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാരിലേക്കെത്തി. പ്രശസ്ത നിരൂപകനായ എം.കൃഷ്ണന്‍ നായരുടെ പരാമര്‍ശത്തിന് പോലും ഇദ്ദേഹത്തിന്റെ കഥകള്‍ വിധേയമായി. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തുകയും, ബിസിനസിനോടൊപ്പം എഴുത്തും തുടര്‍ന്നു. 2021ലാണ് രണ്ടാമത്തെ ചെറുകഥാ സമാഹാരമായ ‘എന്റെ വീട് പൊള്ളയാണ്’ പ്രസിദ്ധീകരിച്ചത്. ജീവിതങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ലളിതമായി രേഖപ്പെടുത്തുന്നതാണ് ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകള്‍. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. പുസ്തകം ഓണ്‍ലൈനിലും ലഭ്യമാണ്. 9037319971 എന്ന നമ്പറില്‍ പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്.

‘എസ്.കെ.ആശുപത്രിയിലാണ്’ ചെറുകഥാ

സമാഹാരവുമായി ഉസ്മാന്‍ ഒഞ്ചിയം ഒരിയാന

Share

Leave a Reply

Your email address will not be published. Required fields are marked *