കോഴിക്കോട്:പ്രകൃതിയെയും തണല്‍ മരങ്ങളെയും കണ്ടല്‍ക്കാടുകളെയും നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രകൃതി പരിസ്ഥിതി സ്‌നേഹികള്‍ രംഗത്തിറങ്ങണമെന്ന് ഗ്രീന്‍പീസ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
അനുദിനം വര്‍ദ്ധിച്ചുവരുന്ന ചൂടിനെ താങ്ങാന്‍ പറ്റാത്തത്തിന് കാരണം പ്രകൃതി വിഭവങ്ങളെ നശിപ്പിച്ചത് മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് എല്ലാ മേഖലകളിലും വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനും സംരക്ഷിക്കുവാനും വേണ്ടി രംഗത്തിറങ്ങുവാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് അച്യുതന്‍ നായര്‍,ജമീല പറക്കുന്ന്,മോഹന്‍ദാസ് പന്തീരങ്കാവ്,പി.കെ.ജയ്‌സണ്‍,രാമകൃഷ്ണന്‍ കക്കോടി,പ്രിയ അടിവാരം,ദാസ് വൈത്തിരി എന്നിവര്‍ സംസാരിച്ചു.
തണല്‍ മരങ്ങള്‍ മുറിക്കുവാന്‍ അനുവദിക്കരുത്