അമേരിക്കയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം പടരുന്നു

അമേരിക്കയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം പടരുന്നു

വാഷിങ്ടണ്‍ : അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം പടരുന്നു. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 900 കടന്നു.ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.ജോണ്‍ ഹാര്‍വാര്‍ഡിന്റെ പ്രതിമയ്ക്ക് മുകളില്‍ വിദ്യാര്‍ഥികള്‍ പലസ്തീന്‍ പതാക ഉയര്‍ത്തി.ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹാര്‍വാര്‍ഡ് പോലീസിന്റെ നിര്‍ദേശ പ്രകാരം, പതാക എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പലസ്തീന്‍ പതാക നീക്കം ചെയ്യുമ്പോള്‍ ‘ഫ്രീ പലസ്തീന്‍’ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്നു. പതാക ഉയര്‍ത്തിയത് സര്‍വകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും ഹാര്‍വാര്‍ഡ് വക്താവ് പ്രതികരിച്ചു. കൂടാതെ ബിരുദ സര്‍ട്ടിഫിക്കേറ്റ് തടഞ്ഞുവയ്ക്കുമെന്ന ഭീഷണിയും അധികൃതര്‍ നടത്തിയതായി ബിരുദ വിദ്യാര്‍ഥികള്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇന്‍ഡ്യാന യൂണിവേഴ്സിറ്റി, സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നുണ്ട്. ഇസ്രയേല്‍ സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളിലെ യൂണിവേഴ്‌സിറ്റി ആസ്തികള്‍ വിറ്റഴിക്കണമെന്നും യുഎസ് സൈന്യം ഇസ്രയേലിന് നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 18ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്.

 

അമേരിക്കയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം പടരുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *