അഡ്വക്കേറ്റ് എം രാജന്‍
കോഴിക്കോട്: സിനിമ നടന്‍ മാമുകോയയുടെ ഓര്‍മദിനം ഒന്നാം ഓര്‍മദിനം മാമുകോയ യുടെ വസതിയില്‍ ആചരിച്ചു.മാമുകോയ ഫൌണ്ടേഷന്‍ ഭാരവാഹികളും ബന്ധുക്കളും ഒത്തുചേര്‍ന്നപ്പോള്‍
മാമുക്കോയ നാടക – സീരിയല്‍ – സിനിമാ മേഖലകളില്‍ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. മാമുക്കോയയുടെ ഫോട്ടോ ടൗണ്‍ഹാളില്‍ അനാച്ഛാദനം ചെയ്യണം – മാമുക്കോയ ഫൗണ്ടേഷന്‍.
കോഴിക്കോട് : സിനിമ നടന്‍ മാമുകോയയുടെ ഒന്നാം ഓര്‍മദിനം മാമുകോയ യുടെ വസതിയില്‍ ആചരിച്ചു.മാമുകോയ ഫൌണ്ടേഷന്‍ ഭാരവാഹികളും ബന്ധുക്കളും പങ്കെടുത്തു.മാമുക്കോടയുടെ ഫോട്ടോ ടൗണ്‍ഹാളില്‍ അനാച്ഛാദനം ചെയ്യാന്‍ നഗരസഭയ്ക്ക് അപേക്ഷ നല്‍കാനും, സ്മരണയ്ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തുവാനും അനുസ്മരണയോഗം തീരുമാനിച്ചു.
അനുസ്മരണ യോഗത്തില്‍ അഡ്വക്കേറ്റ് എം രാജന്‍ അധ്യക്ഷത വഹിച്ചു. യുഡിഎ പ്രസിഡണ്ട് ഡോക്ടര്‍ കെ മൊയ്തു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. തിരക്കിനിടയിലും യുഡിഎ പ്രസിഡണ്ട് എന്ന നിലയില്‍ മാമുക്കോയ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് ഉദ്ഘാടകന്‍ അനുസ്മരിച്ചു. കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹിമാന്‍ അടുത്തവര്‍ഷം മുതല്‍ മികച്ച കലാകാരനും കലാകാരിക്കും മാമുക്കോയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ സദസ്സിനെ അറിയിച്ചു. മാമുക്കോയക്ക് അര്‍ഹിക്കുന്ന അംഗീകാരം സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല എന്നും ആയിരത്തിലധികം വേദികളില്‍ എ കെ പുതിയങ്ങാടി രചിച്ച ‘മോചനം’ എന്ന നാടകം അവതരിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്ന് മലയാള ചലചിത്ര കാണികള്‍ പ്രസിഡണ്ട് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി അനുസ്മരിച്ചു. അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, പി ബാലന്‍, അനീഷ് കുമാര്‍ ഇ, മുഹമ്മദ് നിസാര്‍, റോസമ്മ, സൂഫി അബ്ദുള്ള, അഹമ്മദ് സായര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മാമുക്കോയുടെ ബന്ധുമിത്രാദികളും സമീപവാസികളും പങ്കെടുത്തു .