സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ മാപ്പു പറച്ചില്‍ നടത്തി പതഞ്ജലി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പതഞ്ജലി പത്രങ്ങളില്‍ മാപ്പപേക്ഷ നടത്തിയത് ചെറിയ കോളത്തിലായിരുന്നു.പത്രങ്ങളില്‍ പതഞ്ജലിയുടെ പരസ്യത്തിന്റെ അതേവലുപ്പത്തില്‍ തന്നെയാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മാപ്പപേക്ഷ നല്‍കുമ്പോള്‍ അത് മൈക്രോസ്‌കോപ്പിലൂടെ നോക്കണമെന്നാണോ കരുതരുതെന്നും സുപ്രീം കോടതി ആരാഞ്ഞു.ിതേ തുടര്‍ന്നാണ് തുടര്‍ന്നാണ് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സഹ സ്ഥാപകരായ ഗുരു രാംദേവും ആചാര്യ ബാല്‍കൃഷ്ണയും ദേശീയ മാധ്യമങ്ങളില്‍ കാല്‍ പേജ് വലുപ്പത്തില്‍ മാപ്പ് പ്രസിദ്ധപ്പെടുത്തിയത്.
നിരുപാധികമായ പരസ്യമാപ്പെന്ന പേരിലാണ് മാപ്പ് പത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ”ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളോ നിര്‍ദേശങ്ങളോ പാലിക്കാത്തതിന് ഞങ്ങള്‍ വ്യക്തിപരമായും സ്ഥാപനത്തിന്റെ പേരിലും നിരുപാധികമായി മാപ്പ് ചോദിക്കുന്നുഎന്നാണ് മാപ്പില്‍ പറയുന്നത്.
സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം;
വലിയ രീതിയില്‍ മാപ്പു പറച്ചിലുമായി പതഞ്ജലി