‘രാമുവിന്റെ മനൈവികള്‍’ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു

‘രാമുവിന്റെ മനൈവികള്‍’ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു

കോഴിക്കോട്: സുധീഷ് സുബ്രഹ്‌മണ്യം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘രാമുവിന്റെ മനൈവികള്‍’ ദ്വിഭാഷാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് കൈരളി തിയറ്ററില്‍ നടന്നു. പ്രശസ്ത സംവിധായകന്‍ വി.എം. വിനു, നടന്‍ സുധി (കാതല്‍), ഗാനരചയിതാവ് നിധീഷ് നടേരി, സുജിത്ത് കറ്റോട്, ചലച്ചിത്ര പ്രവര്‍ത്തകരായ ബാലു ബാലന്‍, ബാബുരാജ് ഭക്തപ്രിയ, കെ.വി. ജലീല്‍, വാസു നടുവണ്ണൂര്‍, ഇ.കെ. മുരളി, ഗാനരചയിതാക്കള്‍ പ്രഭാകരന്‍ നറുകര, കെ.ടി. ജയചന്ദ്രന്‍ തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു. പ്രൊഡ്യൂസര്‍ വാസു അരീക്കോട് അധ്യക്ഷത വഹിച്ചു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എം. കുഞ്ഞാപ്പ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തി. കോ-പ്രൊഡ്യൂസര്‍മാരായ പി.പി. രാജേന്ദ്രബാബു സ്വാഗതവും പി. ജൈമിനി നന്ദിയും പറഞ്ഞു.

തമിഴിലും മലയാളത്തിലും ഒരേ സമയം നിര്‍മിക്കുന്ന സിനിമ ‘രാമുവിന്റെ മനൈവികള്‍’ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയായി പ്രദര്‍ശനത്തിനൊരുങ്ങുന്നു. മധുര, ശിവകാശി, പൊള്ളാച്ചി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എം.വി.കെ ഫിലിംസിന്റെയും ലെന്‍സ് ഓഫ് ചങ്ക്‌സിന്റെയും ബാനറില്‍ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു. വിപിന്ദ് വി. രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്: പി.സി. മോഹനന്‍. എം.ആര്‍. രാജകൃഷ്ണന്‍ ശബ്ദമിശ്രണം. വര്‍ഷങ്ങള്‍ക്കു ശേഷം എസ്.പി. വെങ്കിടേഷ് മലയാള സിനിമയില്‍ പാട്ടുകള്‍ക്ക് ഈണവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പഠിച്ച് ഡോക്ടറാവാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട ആദിവാസി പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് രാമുവിന്റെ മനൈവികള്‍. കാട്ടിലെ ആദിവാസി ഊരില്‍ നിന്ന് രാമുവിന്റെ വലിയ വീട്ടിലെത്തിയ ശേഷം അവള്‍ക്കുണ്ടാവുന്ന അനുഭവങ്ങളാണ് സിനിമ പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ മല്ലിയെ സഹായിക്കാനെത്തുന്ന പുതിയ സൗഹൃദങ്ങളും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും പറഞ്ഞ് സിനിമ മുന്നേറുന്നു.

ബാലു ശ്രീധര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആതിര ആദിവാസി പെണ്‍കുട്ടിയായി വേഷമിടുന്നു. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീന, പ്രേമ താമരശ്ശേരി, സനീഷ്, ദീപു, സന്തോഷ് തച്ചണ്ണ, വിമല്‍ മേനോന്‍, വേണുജി, രവീന്ദ്രന്‍, സി.എ. വില്‍സണ്‍, മനോജ് മേനോന്‍, എം. കുഞ്ഞാപ്പ, ഭാഗ്യനാഥന്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. നിരവധി പുതുമുഖങ്ങളും നാടക താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഗാനങ്ങള്‍: വൈരഭാരതി (തമിഴ്), വാസു അരീക്കോട്, പ്രഭാകരന്‍ നറുകര, ജയചന്ദ്രന്‍. ആലാപനം: പി. ജയചന്ദ്രന്‍, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത്. ചീഫ് അസോസിയറ്റ് ഡയറക്ടര്‍: എം. കുഞ്ഞാപ്പ, അസി. ഡയറക്ടര്‍: ആദര്‍ശ് ശെല്‍വരാജ്. കലാസംവിധാനം: പ്രഭ മണ്ണാര്‍ക്കാട്, കോസ്റ്റ്യൂംസ്: ഉണ്ണി പാലക്കാട്, മേക്കപ്പ്: ജയമോഹന്‍, സംഘട്ടനം: ആക്ഷന്‍ പ്രകാശ്, നൃത്തം: ഡ്രീംസ് ഖാദര്‍, ഡബ്ബിംഗ്: ഋഷി ബ്രഹ്‌മ (ശിവം സ്റ്റുഡിയോ), ഫോളി ആര്‍ട്ടിസ്റ്റ്: ഗൗഷ് ബാഷ എ., സൗണ്ട് എന്‍ജിനീയര്‍: ഹേമന്ത് എലഞ്ചെഴിയാന്‍ ആര്‍., വി.എഫ്.എക്‌സ്:
RANZ VFX Studio,, യൂണിറ്റ്: ലൈറ്റ് & സൗണ്ട് നെന്മാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ മാനേജര്‍: വിമല്‍ മേനോന്‍.സിനിമ ഉടന്‍ പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

 

 

 

 

 

 

‘രാമുവിന്റെ മനൈവികള്‍’ ഓഡിയോ ലോഞ്ച്
കോഴിക്കോട് നടന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *