ബാബാ രാംദേവിന്റെ പതഞ്ജലിയുടെ, പത്രം മുഖേനെയുള്ള മാപ്പുപറച്ചിലിനെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീം കോടതി. പത്രങ്ങളില്‍ പരസ്യം നല്‍കിയ അതേവലുപ്പത്തില്‍ തന്നെയാണോ മാപ്പും പ്രസിദ്ധീകരിച്ചതെന്ന് കോടതി ചോദിച്ചു. മാപ്പപേക്ഷ നല്‍കുമ്പോള്‍ അത് മൈക്രോസ്‌കോപിലൂടെ കാണുമെന്ന് കരുതരുതെന്നും സുപ്രീം കോടതി ബാബാ രാം ദേവിനോടും പതഞ്ജലി ആയുര്‍വേദ്, മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയോടും പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാപ്പു പറയണമെന്ന് കോടതി നിര്‍ദേശിച്ചതിനെത്തെത്തുടര്‍ന്നായിരുന്നു പതഞ്ജലിയുടെ വിവിധ പത്രങ്ങളിലൂടെയുള്ള മാപ്പ് പറച്ചില്‍. എന്നാല്‍ ചെറിയ കോളത്തിലായിരുന്നു മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്. ഇതിനെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് വിമര്‍ശിച്ചത്.
കോടതി നിര്‍ദ്ദേശപ്രകാരം മാപ്പ് നല്‍കിയതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന്, പരസ്യങ്ങളുടെ അതേ വലിപ്പമാണോ മാപ്പപേക്ഷ എന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു. ഇതിന് ലക്ഷകണക്കിന് രൂപ ചിലവാകുമെന്നും 67 പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും മുകുള്‍ റോത്തഗി ഇതിന് മറുപടിയായി പറഞ്ഞു.പരസ്യത്തിന്റെ യഥാര്‍ത്ഥ വലുപ്പം ഞങ്ങള്‍ക്ക് കാണണം. നിങ്ങള്‍ ക്ഷമാപണം നടത്തുമ്പോള്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് അത് കാണമെന്ന് നിര്‍ബന്ധമില്ലെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.പത്രത്തില്‍ വന്ന യഥാര്‍ത്ഥ പരസ്യം മുറിച്ച് കൈവശം വെക്കണമെന്നും വലുതാക്കി ഫോട്ടോകോപ്പി എടുക്കുകയല്ല വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു.
പരസ്യത്തിന്റെ യഥാര്‍ത്ഥ വലുപ്പം ഞങ്ങള്‍ക്ക് കാണണം. നിങ്ങള്‍ ക്ഷമാപണം നടത്തുമ്പോള്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് അത് കാണമെന്ന് നിര്‍ബന്ധമില്ലെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന മരുന്നുകളുടെ ഇലക്ട്രോണിക്, പ്രിന്റ് പരസ്യങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ ഫെബ്രുവരി 27ന് സുപ്രീംകോടതി സ്ഥാപനത്തോട് നിര്‍ദേശിച്ചിരുന്നു.
പതഞ്ജലിയുടെ ‘ലിപിഡോം’ ഒരാഴ്ച കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവയില്‍ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ക്കെതിരെ മലയാളി ഡോക്ടറായ ബാബു പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെ 2022 ഫെബ്രുവരി 24നാണ് ആദ്യമായി പരാതി നല്‍കിയത്.
പതഞ്ജലിയുടെ പത്രം മുഖേനയുള്ള മാപ്പു
പറച്ചിലില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം