മോദിയുടെവിദ്വേഷ പ്രസംഗത്തില്‍ മൗനം പാലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ .ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കമ്മീഷന്‍. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിഞ്ഞു മാറിയത്.
വിവാദ പരാമശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് കമ്മീഷന്റെ വക്താവ് വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.
രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.
പ്രധാനമന്ത്രിയുടെവിദ്വേഷ പ്രസംഗം; മൗനം പാലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍