മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലെ വിവാദത്തെ തുടര്‍ന്ന്; താന്‍ മുസ്ലിംകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലെ വിവാദത്തെ തുടര്‍ന്ന്; താന്‍ മുസ്ലിംകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമര്‍ശം വിവാദമായതിനു പിന്നാലെ താന്‍ മുസ്ലംകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി. 2006ലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ദേശീയ വികസന കൗണ്‍സിലില്‍ നടത്തിയ പ്രസംഗമാണ് മോദി വളച്ചോടിച്ചത്. വിഭവങ്ങള്‍ നീതിപൂര്‍വ്വമായി വിനിയോഗിക്കേണ്ടതിനെക്കുറിച്ചായിരുന്നു ആ പ്രസംഗം.
”നമ്മുടെ മുന്‍ഗണനകള്‍ എന്തെന്ന കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് തോന്നുന്നു. കൃഷി, ജലസേചനം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, പൊതുവായുള്ള അടിസ്ഥാന സൗകര്യങ്ങള്‍, എസ് സി- എസ് ടി വിഭാഗങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ഉറപ്പാക്കണം. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രത്യേക ഫണ്ട് കൂടുതല്‍ സജീവമാകണം. വികസനത്തിന്റെ പങ്ക് തുല്യമായി ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വിഭവങ്ങള്‍ക്കുമേല്‍ അവര്‍ക്ക് പ്രാഥമികമായ അവകാശമുണ്ട്.”ഇങ്ങനെയായിരുന്നു ആ പ്രസംഗം.
മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് ഒരു അടിസ്ഥാനമുണ്ട്. അക്കാലത്തായിരുന്നു മുസ്ലിങ്ങളുടെ പിന്നാക്കവാസ്ഥയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സച്ചാര്‍ അധ്യക്ഷനായി ഏഴംഗ കമ്മിഷനെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിനുശേഷമായിരുന്നു ദേശീയ വികസന സമിതിയുടെ യോഗം. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ഏതൊക്കെ മേഖലയിലെന്ന് വ്യക്തമാക്കി ചൂണ്ടിക്കാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

ഇതുകൂടി പരിഗണിച്ചാണ്, വികസനത്തിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കണമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത്. അതിനെയാണ് പ്രധാനമന്ത്രി മോദി, സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന് പരാമര്‍ശത്തോടെ വിദ്വേഷപ്രസംഗത്തിന് ഉപയോഗിച്ചത്.

താന്‍ നേരിട്ട് ഹജ് ക്വാട്ട വര്‍ധിപ്പിച്ചു, വീസ ചട്ടങ്ങള്‍ ലഘൂകരിച്ചു. സഹയാത്രികരില്ലാതെ സ്ത്രീകള്‍ക്ക് ഹജിന് അവസരമൊരുക്കി ഹജ് ചെയ്ത സ്ത്രീകളുടെ പ്രാര്‍ഥനയും തനിക്കൊപ്പമുണ്ടെന്നും മോദി. മുസ്ലിംകളുടെ സാമൂഹികസാമ്പത്തിക ഉന്നമനത്തിന് പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല, ‘മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളുടെ ജീവിതം സുരക്ഷിതമാക്കിയെന്നും, താന്‍ അവരോടൊപ്പമുണ്ടെന്നും മോദി പ്രതികരിച്ചു.

 

 

 

മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലെ വിവാദത്തെ
തുടര്‍ന്ന്; താന്‍ മുസ്ലിംകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

 

Share

Leave a Reply

Your email address will not be published. Required fields are marked *