കോഴിക്കോട്: പ്രമുഖ ദളിത് നേതാവ് ടി പി ഭാസ്കരന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നല്കുന്ന കര്‍മ്മ പുരസ്കാരത്തിന് കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡ് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെസി അബു അര്‍ഹനായി. പട്ടികജാതിക്കാരുടെ പുരാതന ക്ഷേത്രമായ കുഴിപ്പറമ്മല്‍ കരിയാത്തന്‍കാവ് ചക്കാലക്കല്‍ ക്ഷേത്രത്തിന് സ്ഥലവും റോഡും സ്വന്തം ഭൂമിയില്‍നിന്ന് അനുവദിച്ച കാര്യമടക്കമുള്ള പട്ടികജാതിക്കാരോടുള്ള അനുഭാവ സമീപനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അനുസ്മരണ കമ്മിറ്റി ചെയര്മാന് കെ വി സുബ്രഹ്മണ്യന് അറിയിച്ചു. ഡോ കെ ശിവരാജന്, ആസിഫ് കുന്നത്ത്, പിടി നിസാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ടിപി ഭാസ്കരന് മെമ്മോറിയല്‍ കര്‍മ്മ പുരസ്കാരം കെ സി അബുവിന്