ഇന്നത്തെ ചിന്താവിഷയം  വാഗ്ദാനങ്ങള്‍ പ്രതിജ്ഞാബന്ധിതമാക്കി മാറ്റുക

ഇന്നത്തെ ചിന്താവിഷയം വാഗ്ദാനങ്ങള്‍ പ്രതിജ്ഞാബന്ധിതമാക്കി മാറ്റുക

വാഗ്ദാനങ്ങള്‍ക്ക് വില മതിക്കാത്ത കാലമാണ് ഇന്ന്. പല വാഗ്ദാനങ്ങളും പാലിക്കാതെ മണ്‍മറയുന്നതു കാണാം. തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയുമായിട്ടായിരിക്കും വരവ്. സത്യസന്ധതയില്ലാത്ത ഒരുതരം പ്രവണത. എന്താണതിനു കാരണം. പ്രതിജ്ഞാബന്ധിതമല്ലാത്തതിനാലാണ്. വാക്കുപാലിക്കുന്നതിനു പകരം വാഗ്ദാനമാണ് അവരുടെ കുറുക്കുവഴികള്‍. നടന്നാല്‍ നടന്നു. പലതും നടക്കാതെ പോകുന്നതാണ് സത്യം . സ്വാര്‍ത്ഥതയുടെ ലോകത്ത് ഇതൊരു പുതുമയല്ല. ഇങ്ങനെ പ്രവൃത്തിക്കാതിരിക്കുമ്പോഴെ അതിശയം തോന്നൂ. ആത്മാര്‍ത്ഥതയില്ലാത്ത ലോകത്തിന് പ്രതിബദ്ധതയോ പ്രതിജ്ഞാബന്ധനമോ ഒരു വിഷയമല്ല. ഒരു പഴഞ്ചൊല്ലുണ്ട്, ആസനത്തില്‍ ആലു കിളുത്താല്‍ അതും തണലായിരിക്കും. ഇത്തരക്കാരെ ഉപദേശിച്ചു നന്നാക്കാനാകില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പൊള്ളയാം കര്‍മ്മങ്ങളും. രാഷ്ട്രീയക്കാര്‍ കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കും. ആ കല്ല് ശാപശിലയാകുന്നതല്ലാതെ കര്‍മ്മ പുരോഗതിയില്ലാതെ നശിച്ചു പോകുന്നു. വ്യക്തിത്വം നശിച്ചവര്‍ക്ക് വ്യക്തി ശ്രേഷ്ടത ഉണ്ടാക്കാനാവില്ല. ശാന്തിയും സമാധാനവും ഉള്ളിടത്ത് വാഗ്ദാനത്തിനോടുള്ള കര്‍മ്മങ്ങള്‍ ഏറെ മഹനീയമായിരിക്കും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.

കെ. വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഫോണ്‍: 9867 24 2601

 

 

 

 

ഇന്നത്തെ ചിന്താവിഷയം

വാഗ്ദാനങ്ങള്‍ പ്രതിജ്ഞാബന്ധിതമാക്കി മാറ്റുക

 

Share

Leave a Reply

Your email address will not be published. Required fields are marked *