വാട്ടര്‍ മെട്രോ ഫോര്‍ട്ട്കൊച്ചിയിലേക്ക്

വാട്ടര്‍ മെട്രോ ഫോര്‍ട്ട്കൊച്ചിയിലേക്ക്

കൊച്ചി: വാട്ടര്‍ മെട്രോ ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

ടെര്‍മിനലിന്റെ നിര്‍മാണവും, സര്‍വീസിനായുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയലും കഴിഞ്ഞതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.

 

 

 

 

 

വാട്ടര്‍ മെട്രോ ഫോര്‍ട്ട്കൊച്ചിയിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *