കോഴിക്കോട്:ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് വക്താവായ ഷമ നടത്തിയ പ്രസംഗമാണ്, മതസ്പര്‍ദ്ധയുണ്ടാക്കും വിധം സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പരാതി നല്‍കിയത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലിം, ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രസംഗത്തില്‍ ഷമ പറഞ്ഞത്. ഇത് മതസ്പര്‍ധയുണ്ടാക്കുന്നതാണെന്നും സാഹോദര്യം തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.
പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഫാസിസത്തിനെതിരെ ഇനിയും പറയുമെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്നുമായിരുന്നു ഷമയുടെ പ്രതികരണം. ഭയമില്ലെന്നും മണിപ്പുരില്‍ ഇരുന്നൂറിലേറെ പള്ളികള്‍ കത്തിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഷമ ചോദിച്ചു. താന്‍ പറയുന്നത് സിപിഎം നേതാക്കളും പ്രസംഗിക്കുന്നുണ്ടെന്നും പിണറായി വിജയന്റെ പൊലീസ് അവര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും ഷമ ആരോപിച്ചു.