‘സീനിയര്‍ സിറ്റിസന്‍ വിത്ത് കിഡ്‌സ് ‘ ഫാഷന്‍ ഷോയ്ക്കു കോഴിക്കോട് വേദിയാകുന്നു

‘സീനിയര്‍ സിറ്റിസന്‍ വിത്ത് കിഡ്‌സ് ‘ ഫാഷന്‍ ഷോയ്ക്കു കോഴിക്കോട് വേദിയാകുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വോട്ട് പാട്ടിന്റെ തിരക്കൊഴിഞ്ഞാല്‍ നഗരം കാത്തുനില്‍ക്കുന്ന വേറിട്ട ആഘോഷത്തിന് ചരിത്ര നഗരം ഒരുങ്ങുന്നു. യുനസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ട് സംസ്ഥാനത്തെ ആദ്യ ‘സീനിയര്‍ സിറ്റിസന്‍ വിത്ത് കിഡ്‌സ് ‘ ഫാഷന്‍ ഷോയ്ക്കു വേദിയാകും. ഒപ്പം ഭിന്നശേഷി കുട്ടികളുടെ സ്‌നേഹം തുളുമ്പുന്ന കിഡ് ഫാഷന്‍ഷോയും നടക്കും. ന്യൂ ജനറേഷനും ഓള്‍ഡ് ജനറേഷനും സംയുക്തമായി ഫാഷന്‍ ഷോ സംസ്ഥാനത്ത് ആദ്യ സംരംഭമാണ്.

27 ന് ഞായറാഴ്ച മാവൂര്‍ റോഡ് ബ്ലൂ ഡയമണ്ട് മാളില്‍ രണ്ടരയോടെ ആരംഭിക്കുന്ന ‘അഡോണ്‍ ഗ്ലാമര്‍ ഗലേറിയ ‘സീസന്‍ 1 ല്‍ പ്രമുഖ നടന്മാര്‍, ഗായകര്‍, ഡാന്‍സേഴ്‌സ്, മോഡല്‍സ് പങ്കെടുക്കും. വൈകിട്ട് 6 ന് നടക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംയുക്ത ഫാഷന്‍ റാമ്പ് ഷോയില്‍ നടന്‍ നാദിര്‍ഷാ, ബോബി ചെമ്മണൂര്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി പത്തു വരെ ബ്രൈഡല്‍ ഷോ, പ്രമുഖ ഡിസൈനര്‍ ഷോ, കേരളത്തിലെ മോഡലിങ്ങ് രംഗത്തുള്ള കമ്പനികളുടെ പ്രദര്‍ശനവും ഉണ്ടാകും.

സാഹിത്യ നഗരത്തിന് നിറച്ചാര്‍ത്തുമായി അഡോണ്‍ ഇവന്റ്‌സ് നടത്തുന്ന ഷോ പ്രവേശനം സൗജന്യമാണെന്നു അഡോണ്‍ ഡയറക്ടറും പ്രമുഖ ഫാഷന്‍ കണ്‍സല്‍റ്റന്റുമായ ഷമ്‌ന ഷെമ്മിയും മോഡലും ഇവന്റ്‌സ് ഡയറക്ടറുമായ പൂജയും അറിയിച്ചു.

 

 

 

 

 

‘സീനിയര്‍ സിറ്റിസന്‍ വിത്ത് കിഡ്‌സ് ‘ ഫാഷന്‍ ഷോയ്ക്കു കോഴിക്കോട് വേദിയാകുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *