നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ അന്വേഷണപരമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റി.
തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ പരിഗണിക്കരുതെന്നും അത് സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ്് ദിലീപിന്റെ വാദം. എന്നാല്‍ തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടത് ഗൗരവതരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.