കോഴിക്കോട് : കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമായ കോഴിക്കോട് വിമാനത്താവളത്തില്‍ 35,000 രൂപ അധിക ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. കൊച്ചി വഴി 3,37,000 രൂപയും കണ്ണൂര്‍ വഴി 3,38,000 രൂപയും നല്‍കുമ്പോള്‍ കോഴിക്കോട് വഴി യാത്ര ചെയ്യുന്നവര്‍ 3,73,000 രൂപ നല്‍കണം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം അടിയന്തരമായി എടുക്കണമെന്ന് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.
കാലിക്കറ്റ് എയര്‍പോര്‍ട്ട് വഴി ഹജ്ജ് യാത്രക്കുള്ള അധിക തുക പിന്‍വലിക്കണം: മുസ്തഫ കൊമ്മേരി