ശിവന്‍കുട്ടി ജയിച്ചത് എസ്ഡിപിഐ പിന്തുണ കൊണ്ട്, ഒരാളുടെ വോട്ടും വേണ്ടെന്നു പറയില്ല: മുരളീധരന്‍

ശിവന്‍കുട്ടി ജയിച്ചത് എസ്ഡിപിഐ പിന്തുണ കൊണ്ട്, ഒരാളുടെ വോട്ടും വേണ്ടെന്നു പറയില്ല: മുരളീധരന്‍

തൃശൂര്‍: തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും പിന്തുണ പ്രഖ്യാപിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ വോട്ട് വേണ്ടെന്ന് ആരും പറയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

എസ്ഡിപിഐ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുന്നത് ഇടതുപക്ഷമാണ്. നേമത്ത് എസ്.ഡി.പി.ഐ പിന്തുണയില്‍ ജയിച്ച ശിവന്‍കുട്ടിയുടെ പാര്‍ട്ടിക്ക് ഇത് പറയാന്‍ എന്ത് യോഗ്യത? ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയെന്ന കാര്യം എസ്.ഡി.പി.ഐ പരസ്യമായി പറഞ്ഞതാണ്.

തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ആരുടെ വോട്ടും വേണ്ടെന്ന് താന്‍ പറയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.സി.പി.എം ബിജെപി ഡീല്‍ വഴി ലക്ഷ്യം വെക്കുന്നത് തിരുവനന്തപുരവും തൃശൂരുമാണ്. ഇതില്‍ കോണ്‍ഗ്രസിന് തെല്ലും ഭയമില്ല എന്നും അദ്ദേഹം പറഞ്ഞു.

ശിവന്‍കുട്ടി ജയിച്ചത് എസ്ഡിപിഐ പിന്തുണ കൊണ്ട്, ഒരാളുടെ വോട്ടും വേണ്ടെന്നു പറയില്ല: മുരളീധരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *