തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം. പത്തനംതിട്ടയില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പേരാണ് പരിഗണനയില്‍. ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും പരിഗണനയിലുണ്ട്. എന്നാല്‍, പി.സി. ജോര്‍ജിനെതിരെ ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്ന് വലിയ എതിര്‍പ്പാണ് ഉയരുന്നത്.
തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. മലപ്പുറത്ത് ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിക്കാണ് വീണ്ടും സാധ്യത കല്‍പ്പിക്കുന്നത്. കോഴിക്കോടും വയനാടും ശോഭ സുരേന്ദ്രന്റെ പേര് പരിഗണനയിലാണ്.
എറണാകുളത്തും ആലപ്പുഴയിലും അനില്‍ ആന്റണിയുടെ പേരാണ് ഉയരുന്നത്. എറണാകുളത്ത് സാബു എം. ജേക്കബും പട്ടികയിലുണ്ട്. കൊല്ലപ്പെട്ട ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്ത്, സന്ദീപ് വചസ്പതി എന്നിവരുടെ പേരുകളും ആലപ്പുഴയില്‍ ഉയരുന്നുണ്ട്. പട്ടികയില്‍ ശനിയാഴ്ച ആദ്യഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ നടക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയുമായി ബി.ജെ.പി