ടി.പി. വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടി.പി. വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താംപ്രതി കെ.കെ.കൃഷ്ണന്‍, പന്ത്രണ്ടാംപ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. പ്രത്യേക ആംബുലന്‍സിലാണ് ജ്യോതിബാബു കോടതിയിലെത്തിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഈ മാസം 26ന് ഹൈക്കോടതിയില്‍ ഹാജരാക്കും

കഴിഞ്ഞ ദിവസമാണ് ടി പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റക്കാരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ട 2 പേരടക്കം 8 പേര്‍ക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 10-ാം പ്രതി കൃഷ്ണന്റെ പങ്കാളിത്തംവിലയിരുത്തുന്നതില്‍ ടി.പി.യുടെ ഭാര്യ കെ.കെ.രമയുടെ സാക്ഷി മൊഴി നിര്‍ണ്ണായകമായി.

സിപിഎം തന്നെ എന്തെങ്കിലും ചെയ്യുന്നെങ്കില്‍ കെ.സി.രാമചന്ദ്ഗന്‍, സി.എച്ച്.അശോകന്‍, കെ.കെ.കൃഷ്ണന്‍, പി.മോഹനന്‍ എന്നിവര്‍ അറിയാതെയാകില്ലെന്ന് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ടി.പി.പറഞ്ഞതായും രമ മൊഴി നല്‍കി.

 

 

 

ടി.പി. വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന്
കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

 

Share

Leave a Reply

Your email address will not be published. Required fields are marked *