ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താംപ്രതി കെ.കെ.കൃഷ്ണന്, പന്ത്രണ്ടാംപ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. പ്രത്യേക ആംബുലന്‍സിലാണ് ജ്യോതിബാബു കോടതിയിലെത്തിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഈ മാസം 26ന് ഹൈക്കോടതിയില്‍ ഹാജരാക്കും
കഴിഞ്ഞ ദിവസമാണ് ടി പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ കുറ്റക്കാരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ട 2 പേരടക്കം 8 പേര്‍ക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 10-ാം പ്രതി കൃഷ്ണന്റെ പങ്കാളിത്തംവിലയിരുത്തുന്നതില് ടി.പി.യുടെ ഭാര്യ കെ.കെ.രമയുടെ സാക്ഷി മൊഴി നിര്‍ണ്ണായകമായി.
സിപിഎം തന്നെ എന്തെങ്കിലും ചെയ്യുന്നെങ്കില്‍ കെ.സി.രാമചന്ദ്ഗന്, സി.എച്ച്.അശോകന്, കെ.കെ.കൃഷ്ണന്, പി.മോഹനന് എന്നിവര്‍ അറിയാതെയാകില്ലെന്ന് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ടി.പി.പറഞ്ഞതായും രമ മൊഴി നല്കി.
ടി.പി. വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന്
കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി