കോഴിക്കോട്: പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നേതൃസംഗമം നാളെ (ശനിയാഴ്ച) കാലത്ത് 8.30 മുതല്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് നിന്ന് ഖാസിമാരായി സേവനം തുടര്‍ന്ന്‌വരുന്ന കണ്ണൂര്‍, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ മഹല്ല് സ്ഥാപന ഭാരവാഹികളും, ഖത്തീബുമാരുമായി 12000ത്തോളം പേര്‍ പങ്കെടുക്കും. നേതൃ സംഗമം നാളെ കാലത്ത് 9 മണിക്ക് ഖാസി സയ്യിദ് നിസ്സാര്‍ അഹമ്മദ് ഹുസൈനി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
വര്‍ത്തമാന കാലുഷ്യങ്ങളെ ക്രിയാത്മകമായി അഡ്രസ് ചെയ്യാനും വിശ്വാസ-ആചാര-അനുഷ്ഠാന മേഖലയിലെ നവീന ആശയങ്ങളെ പ്രരോധിക്കാനും, മഹല്ല് ശാക്തീകരണ പദ്ധതി ലക്ഷ്യമാക്കിയാണ് നേതൃ സംഗമം സംഘടിപ്പിക്കുന്നത്.
കാലത്ത് 8 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാര്‍ പതാക ഉയര്‍ത്തുന്നതോടെ സംഗമത്തിന് തുടക്കമാകും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.സി.മായിന്‍ ഹാജി, കണ്‍വീനര്‍ അബ്ദുസമദ് പൂക്കോടട്ൂര്‍, കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവരും പങ്കെടുത്തു.
ലീഗും സമസ്തയുമായി അഭേദ്യമായ ബന്ധം
മുസ്ലിം ലീഗും സമസ്തയും തമ്മില്‍ പൊക്കിള്‍ കൊടി ബന്ധമാണുളളതെന്നും അത് തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും എം.സി.മായിന്‍ഹാജി പറഞ്ഞു. ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അത് പാഴ് വേലയായി മാറും. സോഷ്യല്‍ മീഡിയകളില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തങ്ങളത് കാര്യമാക്കുന്നില്ലെന്നദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.