ചെല്ലാനം പദ്ധതിക്ക് ഊരാളുങ്കലിന് അവാര്‍ഡ്

ചെല്ലാനം പദ്ധതിക്ക് ഊരാളുങ്കലിന് അവാര്‍ഡ്

എറണാകുളം ജില്ലയിലെ മികച്ച അടിസ്ഥാനസൗകര്യവികസനപരിപാടിയുടെ നിര്‍വ്വഹണത്തിന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് പുരസ്‌ക്കാരം. ഇന്‍ഡ്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഐ) കൊച്ചി കേന്ദ്രവും അള്‍ട്രാടെക് സിമന്റ് ലിമിറ്റഡും ചേര്‍ന്നു നിര്‍മ്മാണമേഖലയിലെ മികവിനു നല്കുന്ന 2023-ലെ അവാര്‍ഡിന് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന ചെല്ലാനം തീരസംരക്ഷണപദ്ധതി അര്‍ഹമായി. പ്രധാന ഇനമായ ‘വേറിട്ടുനില്ക്കുന്ന അടിസ്ഥാനസൗകര്യപദ്ധതി’ (Outstanding Infrastructure Project) വിഭാഗത്തിലാണ് അവാര്‍ഡ്.

ഈ പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കിയ എന്‍സിസിആറിനും പദ്ധതി നടപ്പാക്കുന്ന ജലസേചനവകുപ്പിനും പദ്ധതിയുടെ ചുമതലയുള്ള ഉപസ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും അവാര്‍ഡുണ്ട്.

സൊസൈറ്റിക്കുവേണ്ടി ഡയറക്റ്റര്‍ എം. പദ്മനാഭന്‍, പ്രൊജെക്റ്റ് മാനേജര്‍ നിറ്റിന്‍ ഇ. ബെര്‍ണാഡ്, ലീഡര്‍ ആര്‍. കെ. രേബിന്‍, എന്‍ജിനീയര്‍ സി. എം. ശരത്ത്, ജലസേചനവകുപ്പിനുവേണ്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. സന്ധ്യ എന്നിവര്‍ ഐസിഐ കൊച്ചി കേന്ദ്രം വൈസ് ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ ഡോ. എല്‍സണ്‍ ജോണില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഐസിഐ കൊച്ചി ചെയര്‍മാന്‍ അനില്‍ ജോസഫ്, അള്‍ട്രാ ടെക് പ്രതിനിധി സജിത് ഭാസ്‌കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാലത്തെ അതിജീവിക്കാനുള്ള നിര്‍മ്മാണത്തിന്റെ കഴിവ്, സുസ്ഥിരത, കാര്‍ബണ്‍ ഫൂട് പ്രിന്റ് കുറയ്ക്കല്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ തുടങ്ങിയ തുടങ്ങിയ സവിശേഷതകളുള്ള പദ്ധതിയാണ് ടെട്രാപോഡ് ഉപയോഗിച്ചു നടത്തുന്ന കടല്‍ബിത്തിനിര്‍മ്മാനവും അനുബന്ധസൗകര്യവികസനവും.

 

 

 

 

ചെല്ലാനം പദ്ധതിക്ക് ഊരാളുങ്കലിന് അവാര്‍ഡ്

 

Share

Leave a Reply

Your email address will not be published. Required fields are marked *