ഉദയം ഹോമുകള്‍ക്ക് വേണ്ടി അടുക്കള ഒരുക്കി ക്രെഡിറ്റ് അക്‌സസ്സ് ഗ്രാമീണ ലിമിറ്റഡ്

ഉദയം ഹോമുകള്‍ക്ക് വേണ്ടി അടുക്കള ഒരുക്കി ക്രെഡിറ്റ് അക്‌സസ്സ് ഗ്രാമീണ ലിമിറ്റഡ്

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഉദയം പ്രൊജക്റ്റ് ഭാഗമായി പ്രവര്‍ത്തിക്കുന്ന ചേവായൂര്‍ ഉദയം ഹോമില്‍ കേന്ദ്രീകൃത അടുക്കളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ക്രെഡിറ്റ് അക്‌സസ്സ് ഗ്രാമീണ ലിമിറ്റഡ്‌ന്റെ ഭാഗമായ ക്രെഡിറ്റ് അക്‌സസ്സ് ഇന്ത്യ ഫൗണ്ടേഷന്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് പത്തു ലക്ഷം ചെലവ് വരുന്ന അടുക്കള സൗകര്യം ഒരുക്കിയത്. ചടങ്ങില്‍ ഉദയം പദ്ധതിയുടെ സ്പെഷല്‍ ഓഫീസര്‍ ഡോ.രാഗേഷ് ജി സ്വാഗതം പറഞ്ഞു.ക്രെഡിറ്റ് അക്‌സസ്സ് ഗ്രാമീണ ലിമിറ്റഡ്‌ന്റെ സിഇഒ ഗണേഷ് നാരായണന്‍ മുഖ്യ അതിഥി ആയിരുന്നു. സതീഷ് റാവു, തട്ടേ ത്രിനാധ്, ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി, ജജ്ജന ഉദയം ഹോമിലെ അന്ദേവാസി ആയ ജോസഫ് പൗലോസ് എന്നിവര്‍ സംസാരിച്ചു. മഞ്ജുനാഥ്, ജഗദീഷ് ജിബി എന്നിവര്‍ സന്നിഹിതരായിരുന്നു. സജീര്‍. പി നന്ദി അറിയിച്ചു.

 

 

ഉദയം ഹോമുകള്‍ക്ക് വേണ്ടി അടുക്കള ഒരുക്കി
ക്രെഡിറ്റ് അക്‌സസ്സ് ഗ്രാമീണ ലിമിറ്റഡ്

Share

Leave a Reply

Your email address will not be published. Required fields are marked *