കാനഡ: ജീന്‍ തെറാപ്പിക്കും വാക്‌സിനുകള്‍ക്കും വേണ്ടിയുള്ള പുതിയ ബാക്ടീരിയല്‍ പ്രോഗ്രാമുമായി കാനഡയിലെ മലയാളി ശാസ്ത്രജ്ഞനും സംഘവും. വാക്സിനുകള്‍ക്കും ജീന്‍ തെറാപ്പികള്‍ക്കും വേണ്ടിയുള്ള ജനിതക പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള എന്‍ബിഎക്സ് എന്ന പുതിയ ബാക്ടീരിയല്‍ പ്രോഗ്രാമാണ് തൃശൂര്‍ കല്ലേറ്റുംകര സ്വദേശി സന്തോഷ് കള്ളിവളപ്പിലും സംഘവും വികസിപ്പിച്ചത്.
ഇ-കൊളി ബാക്ടീരിയ അടിസ്ഥാനമാക്കിയാണ് ജീന്‍ തെറാപ്പിക്കും വാക്‌സിനുകള്‍ക്കും വേണ്ടിയുള്ള പ്ലാസ്മിഡ് ഉത്പാദിപ്പിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ട് മാസത്തോളം കാല ദൈര്‍ഘ്യം വേണം.എന്നാല്‍ നോവല്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പുതിയ എന്‍ബിഎക്സ് സംവിധാനം ഉപയോഗിച്ചാല്‍ ഈ ജോലിയ്ക്ക് ആവശ്യമായി വരുന്ന സമയം മൂന്നിലൊന്നായി കുറയ്ക്കാം.
ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഇകൊളി ബാക്ടീരിയ ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന എല്ലാ കാര്യങ്ങളും എന്‍ബിഎക്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് രണ്ട് മുതല്‍ 20 ഇരട്ടിവരെ മൂന്നിലൊന്ന് സമയം കൊണ്ട് ചെയ്തുതീര്‍ക്കാന്‍ പറ്റുമെന്നാണ് സന്തോഷ് കള്ളിവളപ്പിലും സംഘവും കണ്ടെത്തിയത്. 60-70 വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള ഇ-കൊളി ബാക്ടീരിയയ്ക്ക് പകരം ഉപയോഗിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോമാണ് ിപ്പോള്‍ ിവര്‍ വികസിപ്പിച്ചത്.
ചെറിയ തന്മാത്രകള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതികളില്‍ നിന്ന് മെഡിക്കല്‍ രംഗം ഒരുപാട് മാറി. ജീന്‍ തെറാപ്പി, സെല്‍ തെറാപ്പി, എംആര്‍എന്‍എ വാക്സിന്‍ എന്നിവയുടെല്ലൊം വികസനം മന്ദഗതിയിലായിരുന്നു. ഒട്ടേറെ കമ്പനികള്‍ പ്രോട്ടീന്‍ വാക്സിനുകളില്‍ നിന്ന് മാറി ചിലവ് കുറഞ്ഞ എംആര്‍എന്‍എ വാക്സിനുകളിലേക്ക് മാറി. അതിന് വേണ്ടിയുള്ള ഒരു സാങ്കേതിക രംഗമാണ് പ്ലാസ്മിഡ് ഉല്പാദനം. ആ പ്ലാസ്മിഡ് ഉല്പാദനത്തിലുള്ള ഒട്ടേറെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടാണ് ഞങ്ങള്‍ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ പുതിയ ബാക്ടീരിയല്‍ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട പേറ്റന്റ് നടപടിക്രമങ്ങള്‍ നടക്കുകയാണ്. മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇതിനകം എന്‍ബിഎക്സ് പ്ലാറ്റ്ഫോം പരീക്ഷിക്കുന്നുണ്ടെന്നും പലരും അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്കായി തങ്ങളെ സമീപിച്ചുവെന്നും സന്തോഷ് പറഞ്ഞു.മരുന്നുകളുടേയും വാക്സിനുകളുടേയുമെല്ലാം ഉല്പാദന ചിലവ് കുറയ്ക്കാനാകുന്ന ഈ പുതിയ പ്ലാറ്റ്ഫോം വലിയ രീതിയില്‍ മരുന്നുകളുടെ ചിലവ് കുറയുന്നതിനും വഴിവെച്ചേക്കും.
കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവല്‍ ബയോടെക്നോളജിയുടെ സഹസ്ഥാപകനും റിസര്‍ച്ച് ആന്റ് ഡെവല്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് സന്തോഷ് കള്ളിവളപ്പില്‍. പങ്കജ് ഖന്ന (സിഇഒ), ടോഡ് മോര്‍ഗന്‍, കോണ്‍സ്റ്റാന്റിന്‍ റോഡിയോനോവ് എന്നിവരാണ് മറ്റ് സഹസ്ഥാപകര്‍.
ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് വിപ്ലവകരമായ
കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞനും സംഘവും