കോഴിക്കാട് : 2028 ഓടെ ലൈറ്റ് മെട്രോ കോഴിക്കോട് നഗരത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ലൈറ്റ് മെട്രോ സംബന്ധിച്ച ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിന്റെ വരും കാല വികസന സാധ്യത മുന്‍കൂട്ടി കാണുമ്പോള്‍ മെട്രോ റെയില്‍ തന്നെയാണ് നഗരത്തിന് കൂടുതല്‍ അഭികാമ്യം.എന്തെങ്കിലു കിട്ടട്ടയെന്ന രീതിയില്‍ ലൈറ്റ് മെട്രോയെങ്കിലും എന്ന രീതിയില്‍ നാം കാര്യങ്ങളെ ചെറുതാക്കി കാണരുത്. മറിച്ച് ദിനേനയെന്നോണം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നഗരമെന്ന നിലക്ക് കോഴിക്കോടിന് ലൈറ്റ് മെട്രോ അഭികാമ്യമാണ്.
മറ്റ് നഗരങ്ങള്‍ അപേക്ഷിച്ച് കോഴിക്കോട് നഗരത്തില്‍ രാവിലെ 8 മണിയോടെ ട്രാഫിക്ക് തുടങ്ങും ‘അപകട മരണം കൂടുന്നതായി കമ്മീഷണര്‍ പറഞ്ഞു. നിലവിലുള്ള ലൈറ്റ് മെട്രോ ആദ്യ ഘട്ടം ബീച്ച് മുതല്‍ മെഡിക്കല്‍ കോളേജ് വരെയും വെസ്റ്റ് ഹില്‍ മുതല്‍ രാമനാട്ടുകര വരെയുമാണ്.
രണ്ടാം ഘട്ട ക്വാറി ഡോര്‍ വേങ്ങേരി മുതല്‍ രാമനാട്ടുകര വരെയും നടക്കാവ് മുതല്‍ കുന്ദമംഗലം വരെ നീട്ടണമെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
മെട്രോ റെയിലിന്റെ ചെലവ് മറി കടക്കാന്‍ ഇന്ത്യയിലെ പല നഗരങ്ങളിലും സ്വകാര്യ മേഖലയടക്കം ഈ സംരംഭത്തോട് സഹകരിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തികം ഒരു വിഷയമല്ല. വാഹനങ്ങളുടെ പെരുപ്പം മലിനീകരണത്തെ കൂട്ടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും മെട്രോയടക്കമുള്ളവയാണ് കൂടുതല്‍ ഗതാഗത രംഗത്തെ വികസനത്തിന് നല്ലത്. മെട്രോ റെയില്‍ എന്ന കാര്യത്തില്‍ കാലിക്കറ്റ് ചേംബര്‍ പോലുള്ള സംഘടനകള്‍ ഉറച്ചു നിന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. അടുത്ത 7 ദിവസത്തിനകം പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത ലൈറ്റ് മെട്രോ റൂട്ടും കെ എം ആര്‍ എല്‍ കോമ്പ്ര ഹന്‍സസീപ് മൊബിലിറ്റി പ്ലാനില്‍ പറയുന്ന റൂട്ടും വ്യത്യാസമുള്ളതായി കാണുന്നു. അങ്ങിനെയാകുമ്പോള്‍ എല്‍ എസ് ജി ഡി മാസ്റ്റര്‍ പ്ലാനില്‍ പറയുന്ന ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്പ് സോണും കെ എം ആര്‍ എല്‍ പറയുന്ന ടി ഒ ഡി സോണും വ്യത്യാസം വരും ഇത് കെ എം ആര്‍ എല്‍ പരിഗണിക്കണമെന്ന് കാലിക്കറ്റ് ചേംബര്‍ അഭ്യര്‍ത്ഥിച്ചു.