കോഴിക്കോട്: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം 2,3,4 തിയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം തിയതി വൈകുന്നേരം 4 മണിക്ക് ജില്ലാ പ്രസിഡണ്ട് ഷാജി.പി.കൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന കൗണ്‍സില്‍ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് എന്‍.ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 3ന് നടക്കുന്ന പൊതു സമ്മേളനം എം.കെ.രാഘവന്‍.എം.പി ഉദ്ഘാടനം ചെയ്യും.
വനിതാ സമ്മേളനം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയും വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എന്‍.എസ്.യു ദേശീയ സെക്രട്ടറി എം.എം.അഭിജിത്തും ഉദ്ഘാടനം ചെയ്യും. 4ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ സമ്മേളനം അവസാനിക്കും.
പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഷാജു.പി.കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ടി.കെ.പ്രവീണ്‍. ജില്ലാ ട്രഷറര്‍ ടി.ടി.ബിനു, പബ്ലിസിറ്റി ചെയര്‍മാന്‍ പി.സി.ബാബു, കണ്‍വീനര്‍ സി.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.