പാലേരി മാണിക്യം 4കെ പതിപ്പ്   പ്രദര്‍ശനത്തിന് എത്തുന്നു

പാലേരി മാണിക്യം 4കെ പതിപ്പ് പ്രദര്‍ശനത്തിന് എത്തുന്നു

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കി വന്‍ വിജയം നേടിയ’ പലേരി മാണിക്യം’ വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4കെ പതിപ്പാണ് വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് പ്രദര്‍ശനത്തിനെത്തുന്നത്.

മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാന്‍ ആരാധകര്‍ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.2009-ല്‍ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ചിത്രം, ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെതേടിയെത്തി. മികച്ച നടിക്കുള്ള അവാര്‍ഡ് ശ്വേത മേനോനും കരസ്ഥമാക്കി.

മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. നിര്‍മ്മാണം-മഹാ സുബൈര്‍,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാല്‍.കഥ-ടി പി രാജീവന്‍. വാഴൂര്‍ ജോസ്.

 

 

Paleri ruby ​​4k version Coming back to the show

പാലേരി മാണിക്യം 4കെ പതിപ്പ്
പ്രദര്‍ശനത്തിന് എത്തുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *