കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീര്‍ പുരസ്‌കാര സമര്‍പ്പണം മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്ത് പി.ആര്‍.നാഥന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ സമദ് മങ്കട, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു, ഫസല്‍ പറമ്പാടന്‍, ഗിരീഷ് പെരുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായി ചലച്ചിത്ര സംവിധായകരായ വി.എം.വിനു, അനീഷ് ഉപാസന, നിര്‍മ്മാതാക്കളായ ഷെര്‍ഗ, ഷെഗ്‌ന, എ.വി.അനൂപ്, കെ.ജി.ബാബുരാജന്‍, നടന്‍ ഷാനവാസ് ഷാനു, കെ.പി.മാത്യു, ശശികല പണിക്കര്‍, ഹസ്സന്‍കോയ നല്ലളം, ഗഫൂര്‍ പൊക്കുന്ന്, ബാവാ കൂട്ടായി, സുശീല പപ്പന്‍, മനോജ്കുമാര്‍ ഐശ്വര്യ, പ്രത്യാശ്കുമാര്‍, ഹനീഫ ചെലപ്രം, അജിത ആനന്ദ്, എലൈന്‍, മാതൃഭൂമി സ്റ്റാര്‍&സ്‌റ്റൈല്‍ മാസിക, അജീഷ് അത്തോളി, ഋതികേശ്, സജി തറയില്‍, രാഹുല്‍ മക്കട എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
പ്രേംനസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു