മേയ്ത്രയില്‍ ‘സ് ട്രൈക്ക് ദി സ് ട്രോക്ക് നെറ്റ്വര്‍ക്ക്’ സഞ്ജു സാംസണ്‍ ഉദ്ഘാടനം ചെയ്തു

മേയ്ത്രയില്‍ ‘സ് ട്രൈക്ക് ദി സ് ട്രോക്ക് നെറ്റ്വര്‍ക്ക്’ സഞ്ജു സാംസണ്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്ന സ്ട്രോക്ക് അഥവാ പക്ഷാഘാതം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി, കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ അഡ്വാന്‍സ്ഡ് സ്ട്രോക്ക് സെന്ററിന്റെ നേതൃത്വത്തില്‍ ‘സ്ട്രൈക്ക് ദി സ്ട്രോക്ക് നെറ്റ്വര്‍ക്ക്’ ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ നടപടികളും ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി സ്ട്രോക്കിനെ നേരിടാന്‍ സമൂഹത്തെ പര്യാപ്തമായ ‘സ്ട്രോക്ക്-റെഡി’ കമ്മ്യൂണിറ്റി രൂപീകരിക്കുകയാണ് ഈ നെറ്റ്വര്‍ക്കിന്റെ ലക്ഷ്യം.നാലില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്ട്രോക്ക് വരാന്‍ സാധ്യതയുണ്ട്. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നത് നമ്മുടെ സംസ്ഥാനത്തിനും ഭീഷണി ഉയര്‍ത്തുന്നു. സ്ട്രോക്ക് ലക്ഷണങ്ങളെ സമയബന്ധിതമായി തിരിച്ചറിയുന്ന കാര്യത്തിലും ഇതിനായി വിപുലമായ ന്യൂറോളജിക്കല്‍ ചികിത്സാ മാര്‍ഗ്ഗങ്ങളുടെ ലഭ്യതയെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര അവബോധമില്ല. ‘സ്ട്രൈക്ക് ദി സ്ട്രോക്ക്’ ശൃംഖലയിലൂടെ എമര്‍ജന്‍സി സ്ട്രോക്ക് കെയര്‍ മാനേജ്മെന്റിനായി സര്‍ട്ടിഫൈഡ് പരിശീലന പരിപാടികള്‍ നല്‍കിക്കൊണ്ട് കോഴിക്കോട്ടും സമീപ പ്രദേശങ്ങളിലുമുള്ള പ്രൈമറി, സെക്കന്ററി ആശുപത്രികളുമായി പങ്കാളികളാകാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ സജ്ജമാണ്.

ന്യൂറോ-ഇന്റര്‍വെന്‍ഷനിസ്റ്റുകളുടെ കുറവ് ലഘൂകരിക്കുക, സങ്കീര്‍ണ്ണമായ കേസുകള്‍ക്ക് മെക്കാനിക്കല്‍ ത്രോംബെക്ടമി പോലുള്ള നടപടിക്രമങ്ങള്‍ക്കായി ഒരു അഡ്വാന്‍സ്ഡ് സ്ട്രോക്ക് സെന്റര്‍ നെറ്റ്വര്‍ക്കിലേക്ക് രോഗികളെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയുക, സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റുകള്‍, മറ്റു അസോസിയേഷനുകള്‍ എന്നിവകളുമായി ബന്ധപ്പെട്ട് ‘സ്ട്രോക്ക് ചാമ്പ്യന്മാരെ’ വളര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.”നമ്മുടേത് പോലുള്ള ഒരു രാജ്യത്ത്, സ്ട്രോക്ക് ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. ഈ ശൃംഖല രൂപീകരിക്കുന്നതിലൂടെ സ്ട്രോക്കുകള്‍ വേഗത്തിലും കാര്യക്ഷമമായും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും എളുപ്പത്തില്‍ സാധിക്കും. ഇവയെല്ലാം രോഗികളുടെ അതിജീവന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമാണ്.” ന്യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സച്ചിന്‍ സുരേഷ്ബാബു പറഞ്ഞു.

നിര്‍ണായക സമയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, സ്ട്രോക്ക് രോഗികള്‍ക്ക് അത്യാഹിത സേവനം ലഭ്യമാക്കുന്ന സമഗ്രസംവിധാനമാണ് സെന്ററിന്റേത്. സ്പെഷ്യലൈസ്ഡ് നഴ്സിങ്, അഡ്വാന്‍സ്ഡ് മോണിറ്ററിംഗ്, നൂതന സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സ്ട്രോക്ക് യൂണിറ്റ്, സമഗ്രപരിചരണം ഉറപ്പാക്കുന്നു. മെക്കാനിക്കല്‍ ത്രോംബെക്ടമി, കരോട്ടിഡ് നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ന്യൂറോ-എന്‍ഡോവാസ്‌കുലര്‍ പ്രൊസീജ്യറുകളില്‍ മികച്ച സേവനം ലഭ്യമാക്കാനായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു. ജെസിഐ കോംപ്രിഹെന്‍സീവ് സ്ട്രോക്ക് സെന്റര്‍, വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ ഡയമണ്ട് അവാര്‍ഡ് (നാലാം തവണ), ക്വാളിറ്റി ആന്‍ഡ് അക്രഡിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡ്വാന്‍സ്ഡ് സ്ട്രോക്ക് സെന്റര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ഉള്‍പ്പെടെ, ദേശീയ അന്തര്‍ദേശീയ അംഗീകാരം ഈ കേന്ദ്രം നേടിയിട്ടുണ്ട്. നാഷണല്‍ സ്‌ട്രോക്ക് കോണ്‍ക്ലേവ് സ്‌ട്രോക്ക് അവാര്‍ഡ് 2023-ല്‍ സ്‌ട്രോക്ക് കെയറിനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫിസിയോതെറാപ്പി സെന്ററായി മേയ്ത്ര സെന്റര്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

‘സ്ട്രോക്ക് സംഭവിച്ചാല്‍ ഉടന്‍ചികിത്സ ലഭ്യമാക്കേണ്ട ചുരുങ്ങിയ സമയമായ വിന്‍ഡോ പീരിയഡ് -8 മണിക്കൂര്‍ കഴിഞ്ഞാലും ഫലപ്രദമായ ഇമേജിംഗ് നടത്താന്‍ കഴിയുന്ന സംവിധാനം ഉള്ള റാപ്പിഡ് എഐ സജ്ജീകരിച്ചിരിച്ചിട്ടുള്ള വടക്കന്‍ കേരളത്തിലെ ഏക കേന്ദ്രമാണ് മൈത്രയുടെ സ്ട്രോക്ക് സെന്റര്‍. സമയം അതിനിര്‍ണ്ണായകമായ ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തെയുള്ള റിപര്‍ഫ്യൂഷനിലൂടെ ജീവന്‍ രക്ഷിക്കാന്‍ ഈ സാങ്കേതിക വിദ്യ വളരെ പ്രയോജനകരമാണ്.’ ഡോ. സ്ട്രോക്ക് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന സീനിയര്‍ കണ്‍സല്‍ട്ടന്റും ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റുമായ ഡോ. ദീപ് പിള്ള പറഞ്ഞു. സ്ട്രോക്ക് പ്രതികരണ മാതൃകയ്ക്കും ഈ മേഖലയില്‍ മികച്ച സ്ട്രോക്ക് പരിചരണം സാധ്യമാക്കുന്ന കാഴ്ചപ്പാടിനും മുഴുവന്‍ ന്യൂറോളജി ടീമിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നിഹാജ് മുഹമ്മദ് അഭിനന്ദിച്ചു.രാജ്യത്തുടനീളമുള്ള രോഗികള്‍ക്ക് വിശ്വസനീയകേന്ദ്രമായി നിലകൊള്ളുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സസിന് കീഴിലാണ് ന്യൂറോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ, മസ്തിഷ്‌കം, നട്ടെല്ല്, പെരിഫറല്‍ നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് മള്‍ട്ടി ഡിസിപ്ലിനറി ടീം പ്രത്യേക പരിചരണം നല്‍കുന്നു.

 

മേയ്ത്രയില്‍ ‘സ് ട്രൈക്ക് ദി സ് ട്രോക്ക് നെറ്റ്വര്‍ക്ക്’ സഞ്ജു സാംസണ്‍ ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *