സുപ്രഭാതം പത്രത്തില്‍ വന്നത് സമസ്തയുടെ അഭിപ്രായമല്ലെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

സുപ്രഭാതം പത്രത്തില്‍ വന്നത് സമസ്തയുടെ അഭിപ്രായമല്ലെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: സുപ്രഭാതം പത്രത്തില്‍ വന്നത് സമസ്തയുടെ അഭിപ്രായമല്ലെന്നും അത്പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് നിലപാടാണെന്നുംജിഫ്രി മുത്തുക്കോയ തങ്ങള്‍.അയോധ്യയില്‍ അല്ല, ആര് എവിടെപ്പോയാലും മുസ്ലിം വിശ്വാസം വ്രണപ്പെടില്ല മതവിശ്വാസങ്ങള്‍ക്ക് എതിരാകാത്ത ആഘോഷങ്ങള്‍ക്കു പങ്കെടുക്കാമെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍പറഞ്ഞു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ള കാര്യം ക്ഷണം കിട്ടിയവരാണ് സ്വീകരിക്കേണ്ടതും. അതില്‍ മുസ്ലിം സംഘടനയായ സമസ്തയ്ക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പോഷക സംഘടനാ ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.

കേക്ക് വിവാദം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മതവിശ്വാസങ്ങള്‍ക്ക് എതിരാകാത്ത ഏത് ആഘോഷങ്ങള്‍ക്കും ആര്‍ക്കും പങ്കെടുക്കാം. മതസൗഹാര്‍ദം വേറെ, മതത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു വേറെ. ഒരു മതത്തിന്റെ ആഘോഷത്തില്‍ വിശ്വാസത്തോടെ പങ്കെടുക്കുന്നതും വ്യത്യസ്തമാണ്. ഇതു വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

 

 

 

 

 

സുപ്രഭാതം പത്രത്തില്‍ വന്നത് സമസ്തയുടെ
അഭിപ്രായമല്ലെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Share

Leave a Reply

Your email address will not be published. Required fields are marked *