ലോകത്തിലെ ഏറ്റവും ജനപ്രിയ നേതക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതായി. യു എസ് പ്രസിഡന്റ് ജോ ബൈഡനെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും പിന്തള്ളി 76 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി ഉയര്‍ന്നു.2023 സെപ്റ്റംബര്‍ 6 മുതല്‍ സെപ്തംബര്‍ 12 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ സര്‍വേയിലാണ് ആഗോള ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി ഒന്നാമതെത്തിയത്.രണ്ടാം സ്ഥാനം നേടിയ സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റിനേക്കാള്‍ 12 ശതമാനം റേറ്റിംഗ് കൂടുതലാണ് മോദിക്ക് ലഭിച്ചത്.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഏറ്റവും ഉയര്‍ന്ന വിസമ്മത റേറ്റിംഗ് ഉള്ള നേതാക്കളില്‍ ഉള്‍പ്പെടുന്നു.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 40 ശതമാനം അംഗീകാര റേറ്റിംഗും 52 ശതമാനം വിസമ്മത റേറ്റിംഗുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. എന്നാല്‍ മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ 61 ശതമാനം അംഗീകാരത്തോടെ മൂന്നാം സ്ഥാനത്തും ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ 49 ശതമാനം അംഗീകാരത്തോടെ സര്‍വേയില്‍ നാലാം സ്ഥാനവും നേടി.പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ 22 ആഗോള നേതാക്കളുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ ഡാറ്റ.
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതക്കളുടെ
പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്