2023 -24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് സാമ്പത്തിക വളര്‍ച്ച. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടാം പാദത്തില്‍ 7.6 ശതമാനമാണ് വളര്‍ച്ച. ഉല്‍പ്പാദന മേഖലയിലാണ് രണ്ടാം പാദത്തില്‍ 13.9 ശതമാനം കുതിച്ചുചാട്ടമാണുണ്ടായത്. വ്യാഴാഴ്ച ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളേക്കാള്‍ കൂടുതല്‍ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. ജിഡിപി ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍- ജൂണില്‍ വളര്‍ച്ചാ നിരക്ക് എട്ടു ശതമാനമായിരുന്നു. 2022 ജൂലൈ-സെപ്റ്റംബറില്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചു.
എന്നാല്‍ കാര്‍ഷിക, സേവന മേഖലകളിലും ഉപഭോക്തൃ മേഖലയിലും വളര്‍ച്ചാ മാന്ദ്യമുണ്ട്. രണ്ടാം പാദത്തിലെ വളര്‍ച്ച മുന്‍ പാദത്തിലെ 7.8 ശതമാനം വര്‍ധനയേക്കാള്‍ അല്പം കുറവാണ്. എന്നാല്‍ കേന്ദ്ര ബാങ്കിന്റെ വളര്‍ച്ചാ അനുമാനം 6.5 ശതമാനം ആയിരുന്നു. . സമ്പദ്വ്യവസ്ഥയിലെ മൊത്ത വളര്‍ച്ച (ജിവിഎ) 2023-24 ലെ രണ്ടാം പാദത്തില്‍7.6 ശതമാനത്തി ല്‍ നിന്ന് 7.4 ശതമാനം ആയി കുറഞ്ഞു. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച ആദ്യ പാദത്തി ലെ 3.5 ശതമാനത്തി ല്‍ നിന്ന് വെറും 1.2 ശതമാനം ആയി കുത്തനെ ഇടിഞ്ഞു, അതേസമയം വ്യാപാര മേഖല, ഹോട്ടലുകള്‍, ഗതാഗതം തുടങ്ങിയ മേഖലയിലെ വളര്‍ച്ച ആദ്യ പാദത്തില്‍ 9.2 ശതമാനത്തില്‍ നിന്ന് 4.3 ശതമാനം ആയി കുറഞ്ഞു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണിപ്പോള്‍ ഇന്ത്യ. ജനസംഖ്യക്ക് ആനുപാതികമായ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കണമെങ്കില്‍ രാജ്യത്തെ ജിഡിപി 2030 വരെ പ്രതിവര്‍ഷം ശരാശരി 10.8 ശതമാനം നിരക്കില്‍ വളരേണ്ടതുണ്ട് എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2031 നും 2040 നും ഇടയില്‍ 6.5 ശതമാനം വളര്‍ച്ചയുണ്ടാകണം. ഈ വളര്‍ച്ചാ നിരക്കുകള്‍ നിലനിര്‍ത്താന്‍ ആയാലെ 2032-ഓടെ ഇന്ത്യ 10 ലക്ഷം ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് എത്തുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച യുഎസിനെയും ചൈനയെയും പിന്തള്ളിക്കൊണ്ട്; പൊതുജനങ്ങള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?