മാറുന്ന സാങ്കേതിക വിദ്യക്കൊപ്പം തൊഴില്‍ മേഖലകളും അതിവേഗം മാറുകയാണ്. ഉന്നത വിദ്യാഭ്യാസമുണ്ടെങ്കിലും ഒരു നല്ല ജോലി ലഭിക്കാന്‍ നല്ല സ്‌കില്ലും അനിവാര്യം. നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയാലേ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പറ്റുകയുള്ളൂ. നിര്‍മ്മിതബുദ്ധി തൊഴിലിടങ്ങള്‍ കീഴടക്കുമ്പോള്‍ പല അടിസ്ഥാന തൊഴിലുകളും ചെയ്യാന്‍ മനുഷ്യ ശേഷി വേണ്ടാത്ത അവസ്ഥയാകും. ഏത് മേഖലയിലായാലും ആമേഖല
ആവശ്യപ്പെടുന്ന സ്‌കില്‍ ഉണ്ടാവുക, അഭിമുഖങ്ങളെ നേരിടാനുള്ള നൈപുണ്യം ഇതിനെല്ലാം ആശ്രയിക്കാവുന്ന ഒരു കേരളാ സര്‍ക്കാര്‍ സംവിധാനമാണ് കേരള നോളജ് ഇക്കോണമി മിഷന്‍. ഇതിലൂേെടാ 450ലേറെ സ്‌കില്‍ കോഴ്‌സുകള്‍ പഠിക്കാം. യോഗ്യതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പും നേടാം.
വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പുറമെ തൊഴിലുകള്‍ക്ക് ആവശ്യമായ വൈദഗ്ധ്യമാണ് നൈപുണി (സെശഹഹ)െ. ഇത് പുതിയ തൊഴില്‍ സംസ്‌കാരത്തിനൊപ്പം പിടിച്ചു നില്‍ക്കാനും തൊഴില്‍ വിപണിയില്‍ മുന്നേറാനും നിങ്ങളെ സഹായിക്കും.
സ്‌കില്ലുകള്‍ മൂന്ന് വിഭാഗങ്ങളായി തിരിക്കാം.
സോഫ്റ്റ് സ്‌കില്‍ – മറ്റുള്ളവരുമായി ഇടപഴകാനും, വേണ്ട രീതിയില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനുള്ള കഴിവാണിത്. ഒരു ജോലിക്ക് വേണ്ടി ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ആദ്യം സോഫ്റ്റ് സ്‌കില്ലുണ്ടോ എന്നാണ് തൊഴില്‍ ദാതാവ് ശ്രദ്ധിക്കുക. അത് ഉദ്യോഗാര്‍ത്ഥിയുടെ ആശയ വിനിമയത്തിലൂടെയും ബയോഡാറ്റയിലൂടെയും മനസ്സിലാക്കും. ആശയ വിനിമയം, നേതൃ പാടവം ഇതെല്ലാം സോഫ്റ്റ്‌സ്‌കില്ലിന് ഉദാഹരണങ്ങളാണ്.
ഡിജിറ്റല്‍ സ്‌കില്‍സ് – അടിസ്ഥാനപരമായ ഡിജിറ്റല്‍ സ്‌കില്ലുകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റല്‍ ഉപകരണങ്ങള്‍, ആശയ വിനിമയ ആപ്ലിക്കേഷനുകള്‍, നെറ്റ് വര്‍ക്കുകള്‍ തുടങ്ങിയവ ഉപയോഗിക്കാനുള്ള കഴിവാണ് ഡിജിറ്റല്‍ സ്‌കില്‍സ്.
ഡിജിറ്റല്‍ സ്‌കില്ലുകള്‍ക്ക് ഉദാഹരണം:
ഡൊമൈന്‍ സ്‌കില്‍സ് – ഓരോ മേഖലക്കും സ്‌കില്ലുകള്‍ വ്യത്യസ്തമായിരിക്കും. ഏത് മേഖലയാണോ തെരഞ്ഞടുക്കുന്നത് അതില്‍ ആവശ്യമായ കഴിവാണിത്. ഉദാഹരണമായി മാര്‍ക്കറ്റിംഗ്, പ്രോഗ്രാമിംഗ്, ഡാറ്റാ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ തുടങ്ങിയവ.
നോളജ് ഇക്കോണി മിഷന്റെ നൈപുണ്യ വികസന പരിപാടികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.
സ്‌കില്‍ കോഴ്‌സുകള്‍
തൊഴില്‍ വിപണിയില്‍ വൈദഗ്ധ്യം നേടാന്‍ അതിനനുയോജ്യമായ നൈപുണ്യ കോഴ്‌സുകള്‍ എടുക്കുക എന്നതാണ്. കേരള നോളജ് ഇക്കോണമി മിഷന്‍, തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നൈപുണ്യ ആവശ്യകത പഠിച്ചതിന് ശേഷം 450-ല്‍ അധികം നൈപുണ്യ കോഴ്സുകള്‍ DWMS എന്ന പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള തൊഴിലന്വേഷകര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള നൈപുണ്യ കോഴ്സുകളില്‍ ചേരാനും അതിനുതകുന്ന സര്‍ട്ടിഫിക്കേഷന്‍ നേടാനും സാധിക്കും.
ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ്ഷിപ്പ്
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്കും അവരുടെ സൈദ്ധാന്തിക പരിജ്ഞാനം പ്രായോഗിക അനുഭവങ്ങളിലേക്ക് മാറ്റാനുള്ള അവസരങ്ങളാണ് ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ്ഷിപ്പ് പോലെയുള്ള പരിപാടികള്‍. ഇതിലൂടെ അവര്‍ക്ക് വിവിധ വ്യവസായങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും നേരിട്ട് അറിയാന്‍ സാധിക്കുന്നു. ഡി ഡബ്യൂഎംഎസ് വിവിധ കമ്പനികള്‍ നല്കുന്ന ഇന്റേണ്‍ഷിപ്പ് വിവരങ്ങള്‍ അറിയാനും യോഗ്യത അനുസരിച്ച് അപേക്ഷിക്കാനും സാധിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റോ സര്‍ട്ടിഫിക്കറ്റോ ഇത് രണ്ടുമോ ലഭിക്കും. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വിവരം അവരുടെ റെസ്യുമെയില്‍ ചേര്‍ക്കാവുന്നതുമാണ്.
സ്‌കില്‍ സ്‌കോളര്‍ഷിപ്പ്
DWMS എന്ന പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിട്ടുള്ള കോഴ്സുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവക്ക് സ്‌കോളര്‍ഷിപ്പ് സൗകര്യം ലഭ്യമാണ്. ആറ് വിഭാഗങ്ങള്‍ക്ക് ആണ് സ്‌കോളര്‍ഷിപ്പ് യോഗ്യതയുള്ളത്.
പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍, പട്ടിക വര്‍ഗം വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍, മത്സ്യത്തൊഴിലാളി സമൂഹത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍, മാതാവിന്റെയോ പിതാവിന്റെയോ സംരക്ഷണത്തിലുള്ള സ്ത്രീകള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ എന്നിവരാണവര്‍.മൊത്തം ഫീസിന്റെ 70 ശതമാനമോ പരമാവധി 20,000 രുപയോ (ഏതാണോ കുറവ്) ആണ് സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കുന്നത്. കോഴ്‌സുകളില്‍ ചേരാന്‍ വേണ്ടിയുള്ള വായ്പാ സാകര്യങ്ങളും നോളജ് ഇക്കണോമി മിഷന്‍ ഒരുക്കുന്നുണ്ട്.
നൈപുണി വികസന പരിപാടികളില്‍ അപേക്ഷിക്കേണ്ട രീതി
തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും നൈപുണ്യ പരിശീലന ഏജന്‍സികളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS). ഇതിലൂടെ നൈപുണി വികസന പരിപാടികളുടെ ഭാഗമാകാം.
തൊഴിത മേഖലയിലേക്ക് ആവശ്യമായ മാനുഷിക വിഭവത്തിന്റെ ലഭ്യതയും വിതരണവും കൈകാര്യം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം ആയിട്ടാണ് DWMS പ്രവര്‍ത്തിക്കുന്നത്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും നൈപുണ്യപരിശീലന എജ9സികള്‍ക്കും പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം.
തൊഴിലുടമകള്‍ക്ക് അവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി അനുയോജ്യമായ തൊഴിലന്വേഷകരെ കണ്ടെത്താനും തൊഴിലന്വേഷകര്‍ക്ക് വിപണിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി സ്വയം മെച്ചപ്പെടുത്താനും നൈപുണ്യ പരിശീലനം നേടാനും ജോലികള്‍ക്ക് അപേക്ഷിക്കാനുമുള്ള അവസരം ഈ പ്ലാറ്റ്‌ഫോമിലുണ്ട്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും DWMS Connect ആപ്പ് ഡൗണ്‍ലോഡ് ചെയ്തും സ്‌കില്‍ പ്രോഗ്രാംസില്‍ ആപ്ലിക്കേഷന്‍ കൊടുക്കാവുന്നതാണ്.