രാജ്യത്ത് അവയവ ദാതാക്കളില്‍ സത്രീകള്‍ മുന്നില്‍

രാജ്യത്ത് അവയവ ദാതാക്കളില്‍ സത്രീകള്‍ മുന്നില്‍

രാജ്യത്ത് അവയവ ദാനം നടത്തുന്നതില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ മുന്നിലെന്നും അവയവം സ്വീകരിക്കുന്നവരില്‍ അഞ്ചില്‍ നാല് പേരും പുരുഷന്മാരനാണെന്നും പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

1995 മുതല്‍ 2021 വരെ ഇന്ത്യയില്‍ 36,640 അവയവമാറ്റ ശാസ്ത്രക്രിയകളാണ് നടന്നത്. ഇതില്‍ 29,000 പേരും പുരുഷന്മാരായിരുന്നു. 2021-ല്‍ എക്‌സ്പിരിമെന്റല്‍ ആന്‍ഡ് ക്ലിനിക്കല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ജേണലില്‍ 2019ലെ അവയവമാറ്റ ശസ്ത്രക്രിയകള്‍ വിശകലനം ചെയ്തപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം നടത്തിയവരില്‍ 80 ശതമാനവും സ്ത്രീകളാണെന്ന് വ്യക്തമാകുന്നു. അവരില്‍ ഭാര്യമാരോ അമ്മമാരോ ആണ് അധികവും.

മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്നവരില്‍ പുരുഷന്മാരാണ് കൂടുതലെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ അധികവും ദാതാക്കളാകാന്‍ മുന്നോട്ടുവരുന്നത് സ്ത്രീകളാണെന്ന് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ഡയറ്കടര്‍ ഡോ. അനില്‍ കുമാര്‍ പറയുന്നു. സാമൂഹിക- സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ മുഖേനയാണ് സ്ത്രീകള്‍ പ്രധാനമായും അവയങ്ങള്‍ ദാനം ചെയ്യുന്നത്. കുടുംബത്തെ നോക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്കാണെന്നും അതുകൊണ്ടുതന്നെ കൊടുക്കേണ്ടത് അവരാണെന്നുമുള്ള ചിന്ത പ്രബലമാണ്. പുരുഷന്മാര്‍ സമ്പാദിക്കേണ്ടവരാണെന്നും അവര്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ധാരണകളും സമൂഹത്തിലുണ്ട്.

സ്വീകര്‍ത്താവ് ഒരു പുരുഷനാണെങ്കില്‍ അവയവം ദാനം ചെയ്യേണ്ടതിന്റെ ചുമതല ഭാര്യയോ മാതാപിതാക്കളോ അനുഭവിക്കേണ്ടി വരുന്നു.

ദമ്പതികള്‍ക്കിടയില്‍ ജീവിച്ചിരിക്കുമ്പോള്‍ അവയവം ദാനം ചെയ്യാന്‍ തയ്യാറാകുന്നവരില്‍ 90 ശതമാനവും തയ്യാറാകുക ഭാര്യമാരാണ്. മക്കള്‍ക്ക് വേണ്ടിയാണ് അവയവമെങ്കില്‍ 70 ശതമാനം കേസുകളിലും അമ്മമാരായിരിക്കും അവയവം നല്‍കുക. ദമ്പതികളില്‍ സ്ത്രീക്കാണ് അവയവം ആവശ്യമെങ്കില്‍ അവര്‍ക്ക് പലപ്പോഴും കുറച്ചുകാലം കാത്തിരിക്കേണ്ടി വരാറുണ്ടെന്നും പടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *