കാര്‍ഷിക വരുമാനത്തിന് സംസ്ഥാന ലിസ്റ്റിലെ എന്‍ട്രി 46ന് കീഴിലായതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താനാവൂ. കാര്‍ഷിക വരുമാനം ഒഴികെയുള്ള വരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന് നികുതി ചുമത്താനാവുമെങ്കിലും കാര്‍ഷിക വരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന് നികുതി ചുമത്താനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 265 പ്രകാരം ഒരേ വ്യക്തിയുടെ കൈകളില്‍ വരുമാനം ഒരിക്കല്‍ മാത്രമേ നികുതിക്ക് വിധേയമാകൂ എന്നത് നികുതി നിയമത്തിന്റെ അടിസ്ഥാന നിയമമാണ്. കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്തുന്നതിനുള്ള നികുതി നിരക്കുകളും, നിയമങ്ങളും ഓരോ സംസ്ഥാനത്തിനും വ്യത്യസ്ഥമാണ്.
എന്താണ് കാര്‍ഷിക വരുമാനം
കാര്‍ഷിക ഭൂമിയില്‍ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ഒരു വ്യക്തിയോ, സ്ഥാപനമോ ഉണ്ടാക്കുന്ന മൊത്ത വരുമാനമാണ് കാര്‍ഷിക വരുമാനം.
വാണിജ്യ വിളകള്‍ക്ക് നികുതി
തേയിലക്ക് മൊത്തം വരുമാനത്തിന്റെ 40% നികുതി നല്‍കേണ്ട വരുമാനവും ബാക്കി 60% നികുതിയിതര വരുമാനമായും തരം തിരിച്ചിട്ടുണ്ട്. നികുതി നല്‍കേണ്ട് 40% വരുമാനത്തിന് നികുതി ദായകന് ബാധകമായ സ്ലാബ് നിരക്കില്‍ ഒരു വ്യക്തി നികുതി നല്‍കേണ്ടതുണ്ട്. ചില സംസ്ഥാന സര്‍ക്കാരുകള്‍ ചില വാണിജ്യ വിളകള്‍ക്ക് നികുതി ചുമത്തുന്നുണ്ട്. അങ്ങിനെയെങ്കില്‍ അത്തരം വിളകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഈടാക്കില്ല. കാര്‍ഷിക വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ആദായ നികുതി റിട്ടേണില്‍ (ഐടിആര്‍) അത് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.