എം.എസ്.എം ഹൈസക്ക് കോണ്‍ഫ്രന്‍സിന് സമാപിച്ചു

എം.എസ്.എം ഹൈസക്ക് കോണ്‍ഫ്രന്‍സിന് സമാപിച്ചു

എം.എസ്.എം ഹൈ സെക്ക് വിദ്യാര്‍ത്ഥി സമ്മേളനത്തിന് സമാപനം .കാക്കൂര്‍ റീഗല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി സഞ്ചയം തിന്‍മകളോടും അസാന്‍ മാര്‍ഗികതകളോടും ശക്തമായി പൊരുതുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
കോളേജ് കാമ്പസുകളിലും വിദ്യാലയങ്ങളിലും വ്യാപകമാകുന്ന ലഹരി ഉപയോഗവും അസാന്‍ മാര്‍ഗിക പ്രവണതകളും ഇല്ലാതാക്കാന്‍ സാമൂഹിക – വിദ്യാഭ്യാസ സംഘടനകളുടെ പിന്തുണയോടെ ശക്തമായ നടപടികള്‍ക്കും പ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികളില്‍ നന്‍മയും മൂല്യബോധവും ഉറപ്പാക്കാന്‍ ഓരോ ദിവസവും നിശ്ചിത സമയം മൂല്യാധിഷ്ഠിത ക്ലാസുകള്‍ നല്‍കണമെന്നും സിലബസില്‍ ധാര്‍മ്മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. എംഎസ്എം ജില്ലാ പ്രസിഡന്റ് യഹ് യ മുബാറക് അധ്യക്ഷത വഹിച്ചു. എന്‍.എം.അബ്ദുല്‍ ജലീല്‍ ,സി.പി.അബ്ദുസ്സമദ് ,ഫാത്തിമ മിന്‍ഹ, അബ്ദുസലാം മുട്ടില്‍, ഇര്‍ഷാദ് ഫാറൂഖി, നബീല്‍ പാലത്ത് എന്നിവര്‍ വിഷയാവതരണം നടത്തി.ഫൈസല്‍ നന്‍മണ്ട, ശുക്കൂര്‍ കോണിക്കല്‍, എം.ടി.അബ്ദുല്‍ ഗഫൂര്‍, പി.അബ്ദുസ്സലാം പുത്തൂര്‍, മറിയക്കുട്ടി സുല്ലമിയ്യ, നദ നസ്‌റീന്‍, സല്‍മാന്‍ ഫാറൂഖി, അബ്ദുസ്സലാം കാവുങ്ങല്‍, ടി.കെ അഫീഫ് , സാജിദ് പൊക്കുന്ന്, നസീഫ് അത്താണിക്കല്‍, ജദീര്‍ കൂളിമാട്, ഖലീഫ അരീക്കാട്, ഫഹീം മൂഴിക്കല്‍, ദില്‍ഷാദ് പാറന്നൂര്‍, അന്‍ഷിദ് പാലത്ത്, റിഷാദ് കാക്കൂര്‍,ആബിദ് പുതിയങ്ങാടി പ്രസംഗിച്ചു. പരിപാടിയില്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *