രാജ്യത്തെ നികുതി ദായകരായവരുടെ വ്യക്തിഗത വരുമാനം ശരാശരി 7 ലക്ഷമായി ഉയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-22ലെ മൂല്യ നിര്‍ണയ വര്‍ഷത്തില്‍ വ്യക്തിഗത നികുതി ദായകരുടെ ശരാശരി മൊത്ത വരുമാനം 56% ഉയര്‍ന്ന് 7 ലക്ഷം രൂപയായതായി ആദായ നികുതി റിട്ടേണുകളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 2013-14 മൂല്യനിര്‍ണയ വര്‍ഷത്തിലെ 4.5 ലക്ഷം രൂപയില്‍ നിന്ന് ഗണ്യമായ വര്‍ദ്ധനയാണിത്. വ്യക്തിഗത നികുതി ദായകരില്‍ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനം ശരാശരി മൊത്ത വരുമാനത്തിന്റെ 42% വര്‍ദ്ധനവ് നേടിയപ്പോള്‍ താഴെയുള്ള 25% 58%മാണ് നേടിയിട്ടുള്ളത്. മൊത്തത്തിലുള്ള മൊത്ത വരുമാനത്തില്‍ ഒരു ശതമാനം ആളുകളുടെ സംഭാവന 2013-14ല്‍ 15.4% ആയിരുന്നെങ്കില്‍ 2021-22ല്‍ 14.6% ആയിരുന്നു. 2013-14ല്‍ 6.38 ലക്ഷം കോടി രൂപയായിരുന്നു വ്യക്തികളുടെ മൊത്ത വരുമാനമെങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടിയാവുകയും പ്രത്യക്ഷ നികുതി പിരിവില്‍ വലിയ വളര്‍ച്ചയും നേടാനായി.
വരുമാന വര്‍ദ്ധനവിനോടൊപ്പം നികുതി പാലിക്കലും ഇക്കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. 5-10 ലക്ഷം രൂപ, 10-25 ലക്ഷം രൂപ വരുമാന പരിധിയിലുള്ള വ്യക്തികള്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളുടെ എണ്ണം യഥാക്രമം 295%, 291% എന്നിങ്ങനെ വര്‍ദ്ധിച്ചിട്ടുണ്ട്.
വ്യക്തിഗത നികുതി ദായകര്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളുടെ എണ്ണം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 90% വര്‍ദ്ധിച്ചു. 2021-22 വര്‍ഷത്തില്‍ 63.7 ദശലക്ഷം റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 74.1 ദശലക്ഷം റിട്ടേണുകള്‍ ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 5.3 ദശലക്ഷം ആദ്യമായി ഫയല്‍ ചെയ്യുന്നവയാണ്.
നികുതി ദായകരുടെ അടിത്തറയുടെ വിപുലീകരണത്തിന് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കിയ പരിഷ്‌ക്കരണ നടപടികളാണ് ഇതിന് കാരണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ടാക്‌സസ്(CBDT) വ്യക്തമാക്കി.