തിരുവനന്തപുരം: വാഹനം വിറ്റാലും നിങ്ങള്‍ക്ക് പണി കിട്ടിയേക്കാം. പെറ്റി നോട്ടീസുള്‍പ്പെടെയുള്ള ബാദ്ധ്യതകള്‍ പഴയ ഉടമയെ തേടിയെത്താം. ഫേസ്ലെസ് എന്ന ഓണ്‍ലൈന്‍ സേവനത്തിലൂടെ അനായാസം ഇതിന് പരിഹാരം കാണാമെങ്കിലും ഇതേക്കുറിച്ച് അധികം പേര്‍ക്ക് അറിയില്ലെന്ന് പറയുന്നു മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 2 (30) അനുസരിച്ച് വാഹനം ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തത് അയാളാണ് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണര്‍. എഗ്രിമെന്റ് എഴുതി വാഹനം മറ്റൊരാള്‍ക്ക് കൈമാറിയാലും മാറ്റം വരില്ല.
അങ്ങനെയെങ്കില്‍ രജിസ്ട്രേഡ് ഓണറിന്റെ പേരിലായിരിക്കും എല്ലാ കാലത്തും ബാദ്ധ്യതകളും കേസുകളും വരിക. ഉടമയുടെ പേര് മാറണമെങ്കില്‍ ആര്‍.ടി ഓഫീസുകളിലെ രജിസ്റ്ററിംഗ് അതോറിട്ടിയില്‍ അപേക്ഷിക്കണം. വാഹനം വില്‍ക്കുന്നയാള്‍ക്ക് ഓഫീസില്‍ നേരിട്ടെത്താതെ ഫേസ്ലെസ് സേവനത്തിലൂടെ ഇപ്പോള്‍ ഉടമസ്ഥാവകാശം മാറാം. ആധാറുമായി ബന്ധിപ്പിക്കണം എന്നു മാത്രം. ഓണ്‍ലൈനായി അപേക്ഷിക്കാം. വാഹന പരിശോധന ആവശ്യമില്ലാത്ത സേവനങ്ങളും ഫിസിക്കല്‍ ടെസ്റ്റ് ആവശ്യമില്ലാത്ത സേവനങ്ങളും ഇതുവഴി ലഭിക്കും.
ഫേസ്ലെസ് ഈസിയാണ്
ആധാര്‍ കാര്‍ഡ് അധിഷ്ഠിതം
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
ആധാറിലും വാഹനം രജിസ്റ്റര്‍ ചെയ്തതിലും ഒരേ ഫോണ്‍ നമ്പര്‍ ആയിരിക്കണം
ഒറിജിനല്‍ ആര്‍.സി ബുക്ക് ആര്‍.ടി.ഓഫീസില്‍ സമര്‍പ്പിക്കണ്ട
ആര്‍.സി ബുക്ക് വാഹനം വാങ്ങുന്നയാള്‍ക്ക് നല്‍കി രസീത് വാങ്ങി സൂക്ഷിക്കും
വായ്പ (സി.സി) നോട്ട് ചെയ്യാം, ക്ലോസ് ചെയ്യാം
നേരിട്ട് അപേക്ഷിക്കാന്‍
വാങ്ങുന്നയാളുടെ അഡ്രസ് പ്രൂഫ്
ഉള്‍പ്പെടെയുള്ള രേഖകള്‍ ‘പരിവാഹന്‍’ സൈറ്റിലൂടെ ഇരുവരുടെയും മൊബൈലിലേക്ക് ഒ.ടി.പി എത്തും
ഇത് എന്റര്‍ ചെയ്ത് അപേക്ഷിക്കാം പ്രിന്റ് ഔട്ട് , ഒറിജിനല്‍ ആര്‍.സി. ബുക്ക്, മറ്റ് രേഖകളും ഉള്‍പ്പെടെ ആര്‍.ടി. ഓഫീസില്‍ സമര്‍പ്പിക്കണം.
വാങ്ങിയ ആളുടെ പേരില്‍ ഉടമസ്ഥാവകാശം മാറും. രേഖ സ്പീഡ് പോസ്റ്റില്‍ അയച്ചുനല്‍കും