അത്തോളി: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉള്ളിയേരിയില്‍ വൈറ്റ് കെയ്ന്‍ ദിനാചരണ റാലിയും പൊതു സമ്മേളവും നടത്തി. റാലി ജില്ലാ സെക്രട്ടറി കെ.മൊയ്തീന്‍കോയ ഫ്‌ളാഗ് ഓഫ് ചെയ്തു. ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.അജിത ഉദ്ഘാടനം. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ നാം ഓരോത്തരും പരിശ്രമിക്കണമെന്നും അതു നമ്മുടെ ബാധ്യതയായി കാണമെന്നും അവര്‍ പറഞ്ഞു. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് ടി.ജഗതീഷ് അധ്യക്ഷനായി. ചടങ്ങില്‍ അംഗങ്ങള്‍ക്കുള്ള വൈറ്റ് കെയ്ന്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി ബഷീര്‍ വൈറ്റ് കെയ്ന്‍ ദിന സന്ദേശം നല്‍കി.റിയാസ് അത്തോളി, മജീദ് മാസ്റ്റര്‍ ഉള്ളിയേരി സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് എം.ജംഷിദ് സ്വാഗതവും സെക്രട്ടറി വി.ടി ജസീല നന്ദിയും പറഞ്ഞു. അത്തോളി ജി.എം.യു.പി സ്‌കൂള്‍ ജെ ആര്‍ സി യും സുമനസ്സുള്ള വ്യക്തികളും ചേര്‍ന്നാണ് വൈറ്റ് കെയ്ന്‍ സംഭാവനയായി നല്‍കിയത്.തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് ആന്റ് വൈ ആര്‍ സി വളണ്ടിയര്‍മാരും പരിപാടിക്ക് നേതൃത്വം നല്‍കി.