കൃഷ്ണന്‍കുട്ടി പൊതുവാള്‍ കഥകളിക്കും കഥകളി കലാകാരന്മാര്‍ക്കും വേണ്ടി പോരാടിയ കലാകാരന്‍ പ്രൊഫ. കെ പി ബാബുദാസ്

കൃഷ്ണന്‍കുട്ടി പൊതുവാള്‍ കഥകളിക്കും കഥകളി കലാകാരന്മാര്‍ക്കും വേണ്ടി പോരാടിയ കലാകാരന്‍ പ്രൊഫ. കെ പി ബാബുദാസ്

തൃശൂര്‍:കഥകളിക്കും, കഥകളി കലാകാരന്മാര്‍ക്കും വേണ്ടി പോരാടിയ അസാധാരണ വ്യക്തിത്വമായിരുന്നു കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളെന്ന് പ്രൊഫ.കെ പി ബാബുദാസ് പറഞ്ഞു.കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കെ. എന്‍. നമ്പീശന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം കൃഷ്ണ ദാസ്, പ്രിന്‍സിപ്പല്‍ മാര്‍ഗി ഗുരുവിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. നാട്യാചാര്യന്‍ ആര്‍.എല്‍.വി ദാമോദര പിഷാരടി, ചേര്‍ത്തല തങ്കപ്പ പണിക്കരെയും ആദരിച്ചു. ഇടപ്പള്ളി കഥകളി ആസ്വാദക സദസിന്റെ വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ കുറുമാനൂര്‍ സ്വാഗതവും, രാജന്‍ പൊതുവാള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കഥകളിയും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *