ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ  പഠന ലോണ്‍ അഞ്ച് മടങ്ങ് വര്‍ദ്ധന

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ പഠന ലോണ്‍ അഞ്ച് മടങ്ങ് വര്‍ദ്ധന

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ പഠന ലോണ്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ദ്ധന. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകളര്‍പ്പിക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായി ഭവിക്കും.
കഴിഞ്ഞ 3 വര്‍ഷമായി കാനഡയില്‍ പഠിക്കാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൂടിയിരിക്കുകയാണ്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 40%മാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 10 ലക്ഷം ബില്ല്യന്‍ കനേഡിയന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവനകളര്‍പ്പിക്കുന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയാണുള്ളത്.
ഇന്ത്യയില്‍ വിദ്യാഭ്യാസ ലോണുകളില്‍ അഞ്ചിരട്ടിയാണ് വര്‍ദ്ധനവുണ്ടായത്. 2021 മാര്‍ച്ച് വരെ 1426 കോടിയും, 2023 ജൂണില്‍ 5183 കോടിയുമായി വളര്‍ന്നു. 2015 മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നല്‍കുന്ന വിസ വര്‍ദ്ധിച്ചു വരികയാണ്. കാനഡ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2023ലെ കണക്കുകള്‍ പ്രകാരം 2015ല്‍ അനുവദിച്ചത് സ്റ്റുഡന്റ് വിസയില്‍ 14.6% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്. 2023 ആഗസ്റ്റില്‍ ഇത് 40%മായി ഉയര്‍ന്നു. 2014ല്‍ 38000 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാനഡയില്‍ പഠിക്കാന്‍ പോയതെങ്കില്‍ 2022 ഡിസംബര്‍ 31ന് 3.19 ലക്ഷമായി ഉയര്‍ന്നു. കാനഡയില്‍ മികച്ച തൊഴിലവസരങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. 2022ല്‍ 3.7 ലക്ഷം ജോലികളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നികത്തിയപ്പോള്‍ 1.7 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും കാനഡയില്‍ ജോലി ലഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *