കോഴിക്കോട്: കേരള ജനസമ്പർക്ക വേദിയുടെ ആഭിമുഖ്യത്തിൽ മദർ തെരേസ അനുസ്മരണവും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മദർ തെരേസ പുരസ്കാരസമർപ്പണവും നടത്തി.ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനത്തിൽ വിശ്വ മാതൃകയാണ് മദർ തെരേസയെന്ന് അദ്ദഹം പറഞ്ഞു. പുഷ്പലത കരുവശ്ശേരി പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡണ്ട് എൻ. വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഗൗരി പുതിയേടത്ത്,പി. കെ. ലക്ഷ്മിദാസ്, കെ.എം. ശശിധരൻ, പി.അനിൽ ബാബു, എം.എ.റഹ്മാൻ,കെ. കണ്ണൻകുട്ടി, ബാബു പണിക്കർ, സി.പി. കുമാരൻ, ടി.എം. സത്യജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പുഷ്പലത കരുവശ്ശേരി മറുപടി പ്രസംഗം നടത്തി.
