പ്രേംചന്ദ് പുരസ്‌കാരം ശിവരാമൻ തണ്ടാശ്ശേരിക്ക്

പ്രേംചന്ദ് പുരസ്‌കാരം ശിവരാമൻ തണ്ടാശ്ശേരിക്ക്

കോഴിക്കോട്: ഹിന്ദി നോവൽ-കഥാ ചക്രവർത്തി മുൻഷി പ്രേംചന്ദിന്റെ പേരിൽ രാഷ്ട്രഭാഷാവേദി കഴിഞ്ഞ 10 വർഷത്തിലധികമായി നൽകിവരുന്ന പ്രേംചന്ദ് പുരസ്‌ക്കാരത്തിന് പ്രമുഖ ഹിന്ദി പ്രചാരകനും, റിട്ട.ഹിന്ദി അധ്യാപകനുമായ ശിവരാമൻ തണ്ടാശ്ശേരി (പുവ്വാട്ട്പറമ്പ്) അർഹനായതായി രാഷ്ട്രഭാഷാവേദി ഭാരവാഹികൾ അറിയിച്ചു. തൃശ്ശൂരിലെ പെരിങ്ങോട്ട്കരയിൽ 1941ൽ ജനിച്ച ശിവരാമൻ തണ്ടാശ്ശേരി ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ്. 1974ൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണത്തിൽ കഥാ,കവിത, ലേഖനം എന്നിവ എഴുതിയിട്ടുണ്ട്. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ഭരണ സമിതി മെമ്പർ കൂടിയായിരുന്ന തണ്ടാശ്ശേരി സഭയുടെ ലൈഫ് മെമ്പറും സ്ഥിരം പ്രചാരകനുമാണ്. സഭ കോഴിക്കോട് നടത്തിയിരുന്ന ബി.എഡ് കേന്ദ്രത്തിൽ ലക്ചറർ, പ്രിൻസിപ്പാൾ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അവാർഡ് നിർണ്ണയ സമിതി യോഗത്തിൽ ചെയർമാൻ എസ്.മോഹനൻപിള്ള(കൊല്ലം), മറ്റു ഭാരവാഹികളായ പി.വിജയരാജ് (തിരുവനന്തപുരം), രക്ഷാധികാരി ഗോപി ചെറുവണ്ണൂർ, ജനറൽ സെക്രട്ടറി ആർ.കെ.ഇരവിൽ, വി.എം.ആനന്ദകുമാർ, കെ.പി.ആലിക്കുട്ടി, എൻ.പി.മോഹനൻ എന്നിവരും സംബന്ധിച്ചു. സെപ്തംബർ 2-ാം വാരം ഹിന്ദി പക്ഷാചരണ സമാപന യോഗത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *