ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നു മറച്ചുവയ്‌ക്കേണ്ടതില്ല,  രാഹുൽ ഗാന്ധി

ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നു മറച്ചുവയ്‌ക്കേണ്ടതില്ല, രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി, സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലുമുള്ള ചേരികളിൽ താമസിക്കുന്ന ആളുകളെയും മൃഗങ്ങളെയും മറയ്ക്കുകയാണെന്നും ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിൽ, ജനസംഖ്യയിലെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളെയും കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *