എന്‍ഐടി കാലിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ നവീകരിച്ച പാഠ്യപദ്ധതി: പ്രവൃത്തി-അധിഷ്ഠിത കരിക്കുലം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഇന്റര്‍ ഡിസിപ്ലിനറി പഠനങ്ങള്‍ക്ക് അവസരമൊരുക്കും

എന്‍ഐടി കാലിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ നവീകരിച്ച പാഠ്യപദ്ധതി: പ്രവൃത്തി-അധിഷ്ഠിത കരിക്കുലം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഇന്റര്‍ ഡിസിപ്ലിനറി പഠനങ്ങള്‍ക്ക് അവസരമൊരുക്കും

കോഴിക്കോട്: ബിടെക്, ബി.ആര്‍ക്, എം.ടെക്, എംഎസ്‌സി, എം.പ്ലാന്‍, എം.ബി.എ കോഴ്‌സുകള്‍ക്ക് പുതിയ അധ്യയനവര്‍ഷം മുതല്‍ പുതുക്കിയ പാഠ്യപദ്ധതി അവതരിപ്പിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) ഒരുങ്ങുന്നു. വ്യവസായമേഖലയുടെ മാറുന്ന ആവശ്യങ്ങള്‍ മനസിലാക്കി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ഒരുക്കുക എന്നതാണ് പാഠ്യപദ്ധതി നവീകരണത്തിന്റെ ഉദ്ദേശം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കരിക്കുലം റിവിഷന്‍ കമ്മിറ്റിയുടെ ഒരുവര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് വിവിധ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കായുള്ള നവീകരിച്ച സിലബസ് യാഥാര്‍ത്ഥ്യമായത്. വ്യവസായസ്ഥാപനങ്ങള്‍, റിക്രൂട്ടര്‍മാര്‍, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പിന്തുണയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പാഠ്യപദ്ധതി പരിഷ്‌കരണം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഇന്റര്‍ ഡിസിപ്ലിനറി അവസരങ്ങള്‍ നല്‍കുമെന്ന് എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫസര്‍പ്രസാദ് കൃഷ്ണ പറഞ്ഞു. ഇത് സജീവമായ പ്രായോഗികപഠനം ഉറപ്പാക്കുകയും വ്യാവസായികവും സാമൂഹികവുമായ മാറ്റങ്ങള്‍ ക്ലാസ് മുറികളില്‍ എത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സ്ഥാപനത്തിനും വ്യവസായഗവേഷണ ലബോറട്ടറികളിലെ വിദഗ്ധര്‍ക്കും ഇടയില്‍ കൂടുതല്‍ സഹകരണ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് എക്‌സ്റ്റേര്‍ണല്‍ ഡയറക്ട് പിഎച്ച്ഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡീന്‍ (അക്കാദമിക്) ഡോ. സമീര്‍ എസ്.എം പറഞ്ഞു. ഇപ്പോള്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ എല്ലാ പുതിയ മാറ്റങ്ങളും നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *