ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി കെ.കെ.ആര്. 172 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കെ.കെ.ആറിനായി റിങ്കു സിംഗ് 46(35), ക്യാപ്റ്റന്‍ നിതീഷ് റാണ 42(31) റണ്‍സും നേടി. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കെ.കെ.ആര് 171 റണ്‍സ് നേടിയത്. ഹൈദരാബാദിനായി മാര്‍കോ ജാന്സന്, ടി.നടരാജന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം 41(40), ഹെന്റിച്ച് ക്ലാസന് 36(20) എന്നിവരാണ് ഹൈദരാബാദിന് വേണ്ടി തിളങ്ങിയത്. കൊല്‍ക്കത്തക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍, വൈഭവ് അറോറ എന്നിവര്‍ രണ്ട് വിക്കറ്റകളും റസല്‍, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.
